D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഒരു ഗുണവും ഉണ്ടായില്ല! ബിജെപിയെ തള്ളിപ്പറഞ്ഞ് സാബു എം ജേക്കബ്
തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ബിജെപിയെ തള്ളിപ്പറഞ്ഞ് ട്വന്റി20. NDA യുടെ ഭാഗമായി പ്രവർത്തിച്ചിട്ട് യാതൊരു വിധത്തിലുള്ള ഗുണവും ലഭിച്ചില്ല എന്ന് ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ്.ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമായതിനെ വേറെ രീതിയിൽ ചിത്രീകരിച്ചുവെന്നും യുഡിഫ് തരംഗം അല്ല, എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായതെന്നും സാബു എം ജേക്കബ് പ്രതികരിച്ചു. പിണറായി വിജയനെതിരെയുള്ള ജനങ്ങളുടെ എതിർപ്പാണ് വോട്ടെടുപ്പിൽ പ്രകടമായതെന്നും അഭിപ്രായപ്പെട്ടു.

കൊച്ചി: തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ബിജെപിയെ തള്ളിപ്പറഞ്ഞ് ട്വന്റി20. NDA യുടെ ഭാഗമായി പ്രവർത്തിച്ചിട്ട് യാതൊരു വിധത്തിലുള്ള ഗുണവും ലഭിച്ചില്ല എന്ന് ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ്.ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമായതിനെ വേറെ രീതിയിൽ ചിത്രീകരിച്ചുവെന്നും യുഡിഫ് തരംഗം അല്ല, എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായതെന്നും സാബു എം ജേക്കബ് പ്രതികരിച്ചു. പിണറായി വിജയനെതിരെയുള്ള ജനങ്ങളുടെ എതിർപ്പാണ് വോട്ടെടുപ്പിൽ പ്രകടമായതെന്നും അഭിപ്രായപ്പെട്ടു.

ട്വന്റി -20 വളരെ സ്വതന്ത്രമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പാർട്ടിയാണ്. എന്നാൽ ഒരു മുന്നണിയുടെ ഭാഗമായപ്പോൾ അതിനെ പല രീതിയിൽ എൽ ഡിഎഫും യുഡിഎഫും ചിത്രീകരിച്ചു കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വർഗീയ പാർട്ടിയുടെ ഭാഗമായി എന്ന പ്രചാരണം കുന്നത്തുനാട് പോലുള്ള ക്രിസ്തീയ മണ്ഡലങ്ങളിലുള്ള വോട്ടർമാരെ ആശയകുഴപ്പത്തിലാക്കി.ഇത് മാറ്റിയെടുക്കാനുള്ള സമയം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായില്ല സാബു എം ജേക്കബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement