കണ്ണൂർ: കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ ഫ്ലക്സ് ബോർഡുകൾ ഉയരുന്നു. പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും ചിത്രത്തിൽ തെറ്റ് എന്ന അടയാളപ്പെടുത്തി എം സ്വരാജിന്റെയും പി ജയരാജന്റെയും ചിത്രം വെച്ച് ഇനി ഇവർ നയിക്കട്ടെ എന്നാണ് ഫ്ലക്സ് ബോർഡ് നൽകുന്ന സൂചന. പാർട്ടിയാണ് വലുത് നേതാക്കൾ അല്ല എന്നും ഇനി ഇവർ നയിക്കട്ടെ എന്ന് പി ജയരാജന്റെയും എം സ്വരാജിന്റെയും ചിത്രങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പിണറായി വിജയനും എംവി ഗോവിന്ദനും എതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നുവരുന്നത്. മലയോര മേഖലയിലെ സിപിഎം കോട്ടയാണ് ഈരായിക്കൊല്ലി. അവിടെനിന്നാണ് മുന്നിട നേതാക്കന്മാർക്കെതിരെ ഇത്തരത്തിൽ വിമർശനങ്ങൾ ഉയർന്നുവരുന്നത്. ഒപ്പം നടപടികൾ ആവശ്യമാണെന്ന് അറിയിച്ചുകൊണ്ട് ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാർ പാർലമെന്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണ്ണതകളും കടന്നു വരുമെന്നും ജയരാജ ഫേസ്ബുക്കിൽ കുറിച്ചു. അത്തരം ജീർണ്ണതകൾ ചർച്ചചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ പാർട്ടിയെക്കുറിച്ചുള്ള വിശ്വാസതയ്ക്ക് മങ്ങലേൽക്കുമെന്നും അത്തരം പ്രശ്നങ്ങൾ പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇനി മുന്നോട്ടേക്ക് നീങ്ങാൻ ആകില്ല എന്നും വിമർശനം. പാർട്ടിയുടെ അന്തസത്ത ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകാം എന്നും ജയരാജൻ പറഞ്ഞു.



