D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
സോഷ്യൽ‌ മീഡിയയിലെ ബയോയില്‍ നിന്നും ‘മുഖ്യമന്ത്രി’ പദം ഒഴിവാക്കി പിണറായി വിജയൻ
നിയമസഭയിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും മുഖ്യമന്ത്രി എന്ന സ്ഥാനത്തിൽ മാറ്റം വരുത്തി പിണറായി വിജയൻ. തന്റെ സോഷ്യൽ മീഡിയയിലെ ഔദ്യോഗിക ബയോയിൽ നിന്നും 'മുഖ്യമന്ത്രി' എന്ന പദം അദ്ദേഹം നീക്കം ചെയ്തു. പകരം "പോളിറ്റ് ബ്യൂറോ അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)" എന്നാണ് ഇപ്പോൾ പുതിയ വിവരങ്ങൾ ചേർത്തിരിക്കുന്നത്.

എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മാർച്ച് 16ന് തന്നേ സോഷ്യൽ മീഡിയകളിൽ നിന്ന് മുഖ്യമന്ത്രി എന്ന പദം ഒഴിവാക്കിയിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ധർമടത്ത് നിന്നാണ് ഇത്തവണയും പിണറായി വിജയൻ ജനവിധി തേടിയത്. 2016ലും 2021ലും വമ്പൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഇത്തവണ യുഡിഎഫിന് വേണ്ടി വി പി. അബ്ദുൽ റഷീദും എൻഡിഎയ്ക്കും വേണ്ടി കെ രഞ്ജിത്തുമാണ് മുഖ്യമന്ത്രിക്കെതിരെ മത്സരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement