D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘ഭരണം ഇല്ലേൽ ഞങ്ങൾ പോ പുല്ലെന്ന് പറഞ്ഞ് മുണ്ടും മടക്കി കുത്തി നിൽക്കും’; എം എം മണി
കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണം സാധ്യമെന്ന് ഉറപ്പിച്ചു പറഞ്ഞു എം എം മണി എംഎൽഎ. കേരളത്തിൽ അധികാരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന എക്സിറ്റ് പോൾ ഫലങ്ങൾ വെറും തെറ്റാണ്. യുഡിഎഫ് ഇടുക്കിയിലെ 5 മണ്ഡലങ്ങളും ജയിക്കാനുള്ള സാധ്യത ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാരണം തൊടുപ്പുഴ ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും എൽഡിഎഫ് ഉറപ്പായും വിജയിക്കുമെന്നും എം എം മണി.ഭരണം ഇല്ലേലും ഞങ്ങള് പോ പുല്ലെന്ന് പറഞ്ഞ് നിൽക്കുന്നവരാ.. മുണ്ടും മടക്കി കുത്തി നിൽക്കും. ഉടുമ്പൻചോലയിൽ കെ കെ ജയചന്ദ്രനെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം എംഎൽഎ ആയിരുന്ന സമയത്ത് മണ്ഡലത്തിൽ ധാരാളം വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രതികരിച്ചു.

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണം സാധ്യമെന്ന് ഉറപ്പിച്ചു പറഞ്ഞു എം എം മണി എംഎൽഎ. കേരളത്തിൽ അധികാരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന എക്സിറ്റ് പോൾ ഫലങ്ങൾ വെറും തെറ്റാണ്. യുഡിഎഫ് ഇടുക്കിയിലെ 5 മണ്ഡലങ്ങളും ജയിക്കാനുള്ള സാധ്യത ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാരണം തൊടുപ്പുഴ ഒഴികെയുള്ള നാല് മണ്ഡലങ്ങളിലും എൽഡിഎഫ് ഉറപ്പായും വിജയിക്കുമെന്നും എം എം മണി.ഭരണം ഇല്ലേലും ഞങ്ങള് പോ പുല്ലെന്ന് പറഞ്ഞ് നിൽക്കുന്നവരാ.. മുണ്ടും മടക്കി കുത്തി നിൽക്കും. ഉടുമ്പൻചോലയിൽ കെ കെ ജയചന്ദ്രനെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം എംഎൽഎ ആയിരുന്ന സമയത്ത് മണ്ഡലത്തിൽ ധാരാളം വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രതികരിച്ചു.

എക്സിറ്റ്പോൾ പറയുന്നതൊന്നും നടക്കാറില്ല. നരേന്ദ്രമോദിയെ ചെറുക്കാൻ സിപിഐഎമ്മിന് അല്ലാതെ മറ്റാർക്കും സാധിക്കില്ല എന്നും എം എം മണി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement