D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അമേരിക്കയുമായി വീണ്ടും യുദ്ധം? സൂചനയുമായി ഇറാൻ
അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നൽകി ഇറാന്‍.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ നിര്‍ദ്ദേശത്തില്‍ തൃപ്തനല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാന്റെ യുദ്ധ പ്രഖ്യാപനം. യുദ്ധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചത്ഇറാനിയന്‍ സൈന്യത്തിന്റെ കേന്ദ്ര കമാന്‍ഡിലെ മുഹമ്മദ് ജാഫര്‍ അസദിയാണ്. അമേരിക്കയുടെ ഏത് നീക്കം നേരിടാനും സായുധ സേന പൂര്‍ണ്ണ സജ്ജമെന്നും ഇറാന്‍ വ്യക്തമാക്കി.

ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നൽകി ഇറാന്‍.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ നിര്‍ദ്ദേശത്തില്‍ തൃപ്തനല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാന്റെ യുദ്ധ പ്രഖ്യാപനം. യുദ്ധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചത്ഇറാനിയന്‍ സൈന്യത്തിന്റെ കേന്ദ്ര കമാന്‍ഡിലെ മുഹമ്മദ് ജാഫര്‍ അസദിയാണ്. അമേരിക്കയുടെ ഏത് നീക്കം നേരിടാനും സായുധ സേന പൂര്‍ണ്ണ സജ്ജമെന്നും ഇറാന്‍ വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്റെ പുതിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിരുന്നു. ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളില്‍ താന്‍ അതൃപ്തനാണെന്നും കരാറിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ്. ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ കടുത്ത ഭിന്നതയുണ്ടെന്നും തുടര്‍ സൈനിക നടപടിയോ സമാധാന കരാറോ ആണ് മുന്നിലുള്ള വഴികളെന്നും ട്രംപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement