എയർ ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കും. വ്യോമയാന ടർബൈൻ ഇന്ധന വിലയിലെ കുത്തനെയുള്ള വർധനവും വ്യോമാതിർത്തിയിലെ നിലവിലുള്ള നിയന്ത്രണങ്ങളും നിരവധി റൂട്ടുകളെ ലാഭകരമല്ലാതാക്കിയതിനാലാണ് നീക്കം. ജൂൺ, ജൂലൈ മാസങ്ങളിലാണ് ഈ മാറ്റം.
പാകിസ്ഥാൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള എഫ്-16 യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി കരാറുകൾ നീട്ടാൻ അമേരിക്ക തീരുമാനിച്ചു. ഈ കരാർ പ്രകാരം, എഫ്-16 യുദ്ധവിമാനങ്ങളിൽ 488 മില്യൺ ഡോളറിന്റെ റഡാർ സംവിധാനങ്ങൾ സ്ഥാപിക്കും. റിപ്പോർട്ട് പ്രകാരം, എഫ്-16 റഡാർ സംവിധാനങ്ങൾക്ക് ദീർഘകാലത്തേക്ക് സാങ്കേതിക പിന്തുണ നൽകുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് വ്യോമസേന (യുഎസ്എഎഫ്) നോർത്ത്‌റോപ്പ് ഗ്രുമ്മന് 488 മില്യൺ ഡോളറിന്റെ കരാർ നൽകി. ഈ പരിപാടിയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ പാകിസ്ഥാനും ഉൾപ്പെടുന്നു.
കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗം ഇല്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിൽ മൂന്നാമതും വരുക ഇടതുപക്ഷ സർക്കാർ ആണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഇടതുപക്ഷ മുന്നണിക്ക് വിജയസാധ്യതയുണ്ടെന്നാണ് എക്സിറ്റ് പോളിന് ഉള്ളിലും കാണാനായത്.ജന വിധി നാലാം തീയതി അറിയാം. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച അടക്കം ഒരുപാട് പ്രശ്നങ്ങൾ രൂപം കൊണ്ടു. എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി വിലയിരുത്തി.
മുക്കം നഗരസഭ ജീവനക്കാരിയെ പെൻഷൻ വാങ്ങാൻ എത്തിയ സ്ത്രീ കടിച്ചു പഠിക്കൽപ്പിച്ചു. റവന്യൂ ഇൻസ്‌പെക്ടർ ധന്യ ജയറാമിനാണ് കടിയേറ്റത്. വിധവ പെൻഷൻ വാങ്ങാൻ നഗരസഭയിൽ എത്തിയ സ്ത്രീയാണ് ആക്രമിച്ചത്. പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകൾക്കും പരുക്കേറ്റതായി റിപ്പോർട്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇവർ ഓഫീസിലെ ക്യാബിനിൽ ഇരുന്നിരുന്ന ഫയലുകളും വലിച്ചെറിഞ്ഞതായി ആരോപണം. ഒടുവിൽ പൊലീസ് എത്തിയാണ് സ്ത്രീയെ കൊണ്ടുപോയത്. സംഭവത്തിനുശേഷം സ്ത്രീയുടെ ബന്ധുക്കളെത്തി തങ്ങളെ ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറയുന്നു.
ഒരു സാഹചര്യത്തിലും ഇറാനെ ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാരണം ഇത് മുഴുവൻ ലോകത്തിന്റെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്. അതുകൊണ്ടാണ് ഇറാനെതിരെ സംഘർഷത്തിൽ ഏർപ്പെടാൻ അമേരിക്ക നിർബന്ധിതരായതെന്നും വ്യക്തമാക്കി.
വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് പരാമർശം. നമ്മൾ ഇത് ചെയ്തില്ലായിരുന്നെങ്കിൽ, അവർ ആണവായുധങ്ങൾ കൈവശം വയ്ക്കുമായിരുന്നു, ഇസ്രായേൽ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവ നശിപ്പിക്കപ്പെടുമായിരുന്നു. ആണവായുധങ്ങൾ അത്തരം ഭ്രാന്തന്മാരുടെ കൈകളിൽ എത്താൻ നമുക്ക് അനുവദിക്കാനാവില്ല.മിഡിൽ ഈസ്റ്റിനെ ആണവ ഭീഷണിയിൽ നിന്ന് അമേരിക്ക വിജയകരമായി രക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. യുദ്ധം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിൽ നിന്നുള്ള ഒരു വാഗ്ദാനം താൻ വീണ്ടും നിരസിച്ചതായും ട്രംപ് സ്ഥിരീകരിച്ചു. ഇതിനുമുമ്പ്, ഏപ്രിൽ 26 നും 27 നും ഇറാൻ നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു, ഇവ രണ്ടും പിന്നീട് അദ്ദേഹം നിരസിച്ചു.
അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നൽകി ഇറാന്‍.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ നിര്‍ദ്ദേശത്തില്‍ തൃപ്തനല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാന്റെ യുദ്ധ പ്രഖ്യാപനം. യുദ്ധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചത്ഇറാനിയന്‍ സൈന്യത്തിന്റെ കേന്ദ്ര കമാന്‍ഡിലെ മുഹമ്മദ് ജാഫര്‍ അസദിയാണ്. അമേരിക്കയുടെ ഏത് നീക്കം നേരിടാനും സായുധ സേന പൂര്‍ണ്ണ സജ്ജമെന്നും ഇറാന്‍ വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം നിലവിൽ സ്തംഭിച്ചിരിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിൽ നിലവിൽ വെടിനിർത്തൽ പ്രാബല്യത്തിൽ ഉണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ടെലിഫോൺ സംഭാഷണങ്ങളും തുടരുകയാണ്.എന്നിരുന്നാലും ഇടക്കിടെ വെല്ലുവിളികളും ഉയർന്നു വരുന്നുണ്ട്. ഈ അനിശ്ചിതത്വങ്ങൾക്കിടയിലും, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അടുത്തിടെ നടത്തിയ ഒരു നീക്കം ഒരു കോളിളക്കം സൃഷ്ടിച്ചു. യുഎഇ ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ, ഇറാൻ, ഇറാഖ്, ലെബനൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് തങ്ങളുടെ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി.
ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന സമാധാന നോബൽ പുരസ്കാരത്തിനായുള്ള പട്ടികയിൽ ഇത്തവണ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. കമ്പോഡിയ, പാക്കിസ്ഥാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് ട്രംന്റെ പേര് നാമനിർദേശം ചെയ്തതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അന്താരാഷ്ട്രതലത്തിലുള്ള വിവിധ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് ട്രംപ് വഹിച്ച പങ്കുകൾ ചൂണ്ടിക്കാട്ടി കൊണ്ടാണ് നോമിനേഷൻ എന്ന് സൂചന. അതേസമയം താൻ സമാധാന പുരസ്കാരത്തിന് അർഹനാണെന്ന് ട്രംപ് തന്നെ സ്വയം വാദിച്ചിരുന്നു. കഴിഞ്ഞതവണ നോബൽ സമ്മാനം ലഭിക്കുന്നതിന് വേണ്ടി ട്രംപ് നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. ഇത്തവണ കനത്ത മത്സരമാണ് പുരസ്കാരത്തിന് വേണ്ടി നടക്കുന്നത്. ആകെ 257 നാമനിർദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 28 വ്യക്തികളും 79 സംഘടനകളും ഉൾപ്പെടുന്നു.
എടത്വ കിഴക്കേത്തലക്കൽ കുടുംബാംഗമായ ജോർജ് മത്തായി അന്തരിച്ചു. 95 വയസ്സായിരുന്നു. അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ ഫെയർഫാക്സിൽ ആയിരുന്നു അന്ത്യം. ഭിലായി സ്റ്റീൽ പ്ലാന്റിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. വിരമിച്ച ശേഷം മകൻ ജയദീപ് മത്തായി യോടൊപ്പം വെർജീനിയയിൽ താമസിച്ചുവരികയായിരുന്നു.
മലപ്പുറം ജില്ലാ വിഭജിക്കണമെന്ന ആവശ്യം വീണ്ടും ചർച്ചയാക്കി യൂത്ത് ലീഗ്. മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് വിഷയം പ്രമേയമായി അവതരിപ്പിച്ചത്. ഏറനാട്, പെരിന്തൽമണ്ണ, നിലമ്പൂർ താലൂക്കുകൾ ഉൾപ്പെടുത്തി മലപ്പുറം എന്ന പേരിൽ ഒരു ജില്ല രൂപീകരിച്ച് മലപ്പുറം നഗരത്തെ ആസ്ഥാനമാക്കണമെന്നാണ് ആവശ്യം.