വാഷിങ്ടൻ: എടത്വ കിഴക്കേത്തലക്കൽ കുടുംബാംഗമായ ജോർജ് മത്തായി അന്തരിച്ചു. 95 വയസ്സായിരുന്നു. അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ ഫെയർഫാക്സിൽ ആയിരുന്നു അന്ത്യം. ഭിലായി സ്റ്റീൽ പ്ലാന്റിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. വിരമിച്ച ശേഷം മകൻ ജയദീപ് മത്തായി യോടൊപ്പം വെർജീനിയയിൽ താമസിച്ചുവരികയായിരുന്നു.
ഭാര്യ ലീന മത്തായി( വെള്ളിയനൂർ, ചാഴികാട്, വെട്ടുപാറപ്പുറത്ത് ). മകൻ: ജയ്ദീപ് മത്തായി, മരുമകൾ: റെനി സൈമൺ, കൊച്ചുമക്കൾ: ലീന, ലിസ, മാത്യു.



