വെർജീനിയ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ (VINA) ആഭിമുഖ്യത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം പ്രൗഢഗംഭീരമായി നടത്തി. സംഘടനാംഗമായ സുധ അനുരൂപിന്റെ വസതിയിൽ വെച്ചായിരുന്നു ആഘോഷപരിപാടികൾ അരങ്ങേറിയത്.
മിസ്. മേരി പെരേര പരമ്പരാഗത രീതിയിൽ നിലവിളക്ക് തെളിയിച്ചതോടെ ചടങ്ങുകൾക്ക് ഔപചാരികമായ ആരംഭം കുറിച്ചു. തുടർന്ന് നഴ്സിംഗ് സമൂഹത്തിന്റെ ആദർശങ്ങൾ പുതുക്കിക്കൊണ്ട് അവർ ഫ്ലോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞ വാചകം ചൊല്ലി നൽകി.
അസോസിയേഷന്റെ ആക്ടിംഗ് പ്രസിഡന്റ് ജീന ജോസഫ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് ഡോ. അശ്വതി വർഗീസ് മുഖ്യപ്രഭാഷണം നടത്തുകയും നഴ്സസ് ദിന സന്ദേശം കൈമാറുകയും ചെയ്തു.
എടത്വ കിഴക്കേത്തലക്കൽ കുടുംബാംഗമായ ജോർജ് മത്തായി അന്തരിച്ചു. 95 വയസ്സായിരുന്നു. അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ ഫെയർഫാക്സിൽ ആയിരുന്നു അന്ത്യം. ഭിലായി സ്റ്റീൽ പ്ലാന്റിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. വിരമിച്ച ശേഷം മകൻ ജയദീപ് മത്തായി യോടൊപ്പം വെർജീനിയയിൽ താമസിച്ചുവരികയായിരുന്നു.
ഗ്രേറ്റർ റിച്ച്മണ്ട് അസോസിയേഷൻ ഓഫ് മലയാളീസ് (ഗ്രാമം) സംഘടിപ്പിച്ച ഗ്രാമോത്സവം 2026 അതിമനോഹരമായി അരങ്ങേറി. വിർജീനിയയിലെ റിച്ച്മണ്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. മലയാളി സമൂഹത്തിന്റെ ഐക്യവും കരുത്തും വിളിച്ചോതിയ സംഗമം 2026 ലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. പ്രസിഡന്റിന്റെ സ്വാഗത പ്രസംഗത്തോടെയും ഭദ്രദീപം കൊളുത്തിയും ആണ് പരിപാടികൾക്ക് തുടക്കമായത്. തന്റെ പ്രസംഗത്തിൽ കമ്മ്യൂണിറ്റി അംഗങ്ങളുടെ സഹകരണത്തിനും സ്പോൺസർമാരുടെ പിന്തുണയ്ക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. അതിനുപുറമെ നിലവിലെ അംഗങ്ങളെ ആദരിക്കാനും പുതിയ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്താനുമുള്ള വേദിയായി ഗ്രാമോത്സവം മാറി.