D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കണ്ണൂരിൽ നിന്ന് ഉൾപ്പെടെ അത്ഭുതങ്ങൾ ഉണ്ടാകും, നാലാം തീയതി യുഡിഎഫിന്റെ ദിവസം, ’കെ.സി വേണുഗോപാൽ
നാലാം തീയതി യു.ഡി.എഫിന്റെ ദിവസമായിരിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കണ്ണൂരിൽ നിന്നടക്കം അത്ഭുതങ്ങൾ സംഭവിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. എക്‌സിറ്റ് പോളുകളെ ആശ്രയിക്കുന്നില്ലെന്നും എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നിന്ന് ഉൾപ്പെടെ അത്ഭുതങ്ങൾ ഉണ്ടാകും. ഗ്രൗണ്ടിൽ കണ്ടത് യു ഡി എഫ് തരംഗമാണ്. അത് എക്സിറ്റ്പോളിൽ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: നാലാം തീയതി യു.ഡി.എഫിന്റെ ദിവസമായിരിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കണ്ണൂരിൽ നിന്നടക്കം അത്ഭുതങ്ങൾ സംഭവിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. എക്‌സിറ്റ് പോളുകളെ ആശ്രയിക്കുന്നില്ലെന്നും എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നിന്ന് ഉൾപ്പെടെ അത്ഭുതങ്ങൾ ഉണ്ടാകും. ഗ്രൗണ്ടിൽ കണ്ടത് യു ഡി എഫ് തരംഗമാണ്. അത് എക്സിറ്റ്പോളിൽ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളുടെ പോളിനെയാണ് വിശ്വാസമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു . നാലാം തീയതിയിലെ
ഫലത്തിനായി കാത്തിരിക്കുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നല്ല ഫലം കിട്ടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം എക്സിറ്റ്പോൾ ഫലങ്ങളിൽ മിക്കതും യുഡിഎഫിന് അനുകൂലമായാണ് പുറത്ത് വന്നിരിക്കുന്നത്. വമ്പിച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ എത്തുമെന്നാണ് പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *