D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ജയിച്ചിട്ട് നേരെ പനയൂരിലേക്ക് വരൂ.. ഞാൻ കാത്തിരിക്കും; സ്ഥാനാർത്ഥികളോട് വിജയ്
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കേ, ചെന്നൈയിലെ പനയൂരിൽ പാർട്ടി സ്ഥാനാർത്ഥികളുമായി യോഗം നടത്തി ടിവികെ നേതാവ വിജയ്."മെയ് 4 ന് വിജയിച്ചതിന് ശേഷം നേരെ പനയൂരിലേക്ക് വരൂ, ഞാൻ നിങ്ങൾക്കായി ഇവിടെ കാത്തിരിക്കും" എന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
കണ്ണൂരിൽ നിന്ന് ഉൾപ്പെടെ അത്ഭുതങ്ങൾ ഉണ്ടാകും, നാലാം തീയതി യുഡിഎഫിന്റെ ദിവസം, ’കെ.സി വേണുഗോപാൽ
നാലാം തീയതി യു.ഡി.എഫിന്റെ ദിവസമായിരിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കണ്ണൂരിൽ നിന്നടക്കം അത്ഭുതങ്ങൾ സംഭവിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. എക്‌സിറ്റ് പോളുകളെ ആശ്രയിക്കുന്നില്ലെന്നും എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നിന്ന് ഉൾപ്പെടെ അത്ഭുതങ്ങൾ ഉണ്ടാകും. ഗ്രൗണ്ടിൽ കണ്ടത് യു ഡി എഫ് തരംഗമാണ്. അത് എക്സിറ്റ്പോളിൽ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവിൽ ആശുപത്രി ചുറ്റുമതിൽ തകർന്നുവീണ് 7 പേർക്ക് ദാരുണാന്ത്യം
ബെംഗളൂരുവിലെ കനത്ത മഴയിൽ ശിവാജിനഗർ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ഏഴ് പേർ ദാരുണമായി മരിച്ചു. ശിവാജിനഗർ പ്രദേശത്ത് ബൗറിംഗ്, കഴ്‌സൺ ആശുപത്രികളുണ്ട്. ഈ സാഹചര്യത്തിൽ, ഇന്ന് ബെംഗളൂരുവിൽ പെയ്ത കനത്ത മഴയെത്തുടർന്ന്, പൊതുജനങ്ങളും വഴിയോര കച്ചവടക്കാരും ഉൾപ്പെടെ ചിലർ മഴയിൽ നിന്ന് സ്വയം രക്ഷനേടാൻ ഈ ആശുപത്രികളുടെ ചുറ്റുമതിനടുത്ത് അഭയം തേടി. ആ സമയത്ത്, ആശുപത്രികളുടെ ചുറ്റുമതിൽ തകർന്നു.
‘ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും, റിയാസ് എഗ്രിമെന്റ് വെക്കണം’; വെല്ലുവിളിച്ച് പി വി അൻവർ
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന പ്രവചനവുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. 140 അംഗ നിയമസഭയില്‍ 89 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് പിവി അൻവറിന്റെ പ്രവചനം. താൻ നടത്തിയ സർവ്വേയിൽ 86 സീറ്റ് യുഡിഫ് ഉറപ്പിച്ചു. അത് സാധൂകരിക്കുന്നതാണ് എക്സിറ്റ് പോളെന്നും അൻവർ. റിയാസ് ബേപ്പൂരിൽ തോൽക്കുമെന്നും 65000 ൽ കൂടുതൽ വോട്ട് റിയാസിന് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും. തോറ്റാൽ മൊട്ടയടിക്കാൻ റിയാസ് എഗ്രിമെന്റ് വെക്കണമെന്നും വെല്ലുവിളി.