D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
യുഡിഎഫ് വാഴും എൽഡിഎഫ് വീഴും! എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
യുഡിഎഫ് ഭരണം നേടുമെന്ന് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 80 സീറ്റുകളിൽ വരെ യുഡിഎഫ് വിജയിക്കും എന്നാണ് പ്രവചനം. കൂടാതെ. ബിജെപി 4 സീറ്റുകൾ വരെ നേടിയേക്കാം എന്നാണ് റിപ്പോർട്ട്.. കേരളം, പശ്ചിമബംഗാൾ, ആസാം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ്പോൾ ഫലമാണ് പുറത്തുവന്നത്.ഐസിപിഎല്ലും യുഡിഎഫ് ഭരണം വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 63-74 വരെ യുഡിഎഫ് നേടുമെന്നും എൽഡിഎഫ് 58-70 സീറ്റുകൾ വരെ നേടുമെന്നും എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.

തിരുവനന്തപുരം: യുഡിഎഫ് ഭരണം നേടുമെന്ന് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മുതൽ 80 സീറ്റുകളിൽ വരെ യുഡിഎഫ് വിജയിക്കും എന്നാണ് പ്രവചനം. കൂടാതെ. ബിജെപി 4 സീറ്റുകൾ വരെ നേടിയേക്കാം എന്നാണ് റിപ്പോർട്ട്.. കേരളം, പശ്ചിമബംഗാൾ, ആസാം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ്പോൾ ഫലമാണ് പുറത്തുവന്നത്.ഐസിപിഎല്ലും യുഡിഎഫ് ഭരണം വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 63-74 വരെ യുഡിഎഫ് നേടുമെന്നും എൽഡിഎഫ് 58-70 സീറ്റുകൾ വരെ നേടുമെന്നും എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു.

അതേസമയം എൻഡിഎ രണ്ട് മുതൽ അ‍ഞ്ച് വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. യുഡിഎഫ് വിജയം കൈവരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയും സിഎൻഎൻ ന്യൂസ് 18നും എക്സിറ്റ് പോളിൽ‌ ഉറപ്പിക്കുന്നത്. യുഡിഎഫിന് 78-90 സീറ്റുകളാണ് AXIS MY INDIA എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. എൽഡിഎഫിന് 49-62 വരെയും എൻഡിഎയ്ക്ക് 0-3 വരെയും സീറ്റുകൾ നേടുമെന്നും സൂചന. പീ മാർക്കിന്റെ എക്സിറ്റ് പോൾ ഫലവും തുടർ ഭരണം പ്രവചിക്കുന്നില്ല. യുഡിഎഫ് 71-79 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് സൂചനാ ഫലങ്ങൾ. എൽഡിഎഫിന് 62-69 സീറ്റുകൾ വരെ നേടുമെന്നും ബിജെപി 1-4 സീറ്റ് നേടുമെന്നും എക്സിറ്റ് പോളിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *