D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ലൈംഗികാതിക്രമം നടത്തിയതിന് കൃത്യമായ തെളിവുണ്ട്; രഞ്ജിത്തിനെതിരായ കേസിൽ അന്വേഷണം പൂർത്തിയായി
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമകേസിൽ കുറ്റപത്രം സമർപ്പിച്ചു. രഞ്ജിത്ത് കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് റിപ്പോർട്ട്. കേസിൽ മറ്റു വകുപ്പുകൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ കൃത്യത്തിനുശേഷം ഒളിവിൽ പോകാൻ രഞ്ജിത്തിനെ ആരെങ്കിലും സഹായിച്ചതിന് തെളിവുകളും ലഭിച്ചിട്ടില്ല.ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെങ്കിലും രഞ്ജിത്ത് അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് തെളിവുകൾ ഇല്ലെന്നും അന്വേഷണ സംഘം.

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമകേസിൽ കുറ്റപത്രം സമർപ്പിച്ചു. രഞ്ജിത്ത് കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് റിപ്പോർട്ട്. കേസിൽ മറ്റു വകുപ്പുകൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ കൃത്യത്തിനുശേഷം ഒളിവിൽ പോകാൻ രഞ്ജിത്തിനെ ആരെങ്കിലും സഹായിച്ചതിന് തെളിവുകളും ലഭിച്ചിട്ടില്ല.ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെങ്കിലും രഞ്ജിത്ത് അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് തെളിവുകൾ ഇല്ലെന്നും അന്വേഷണ സംഘം.

കൂടാതെ രഞ്ജിത്തിനെ ബോബി കുര്യനും സഹസംവിധായകയായ ശാലിനിയും സഹായിച്ചു എന്ന സംശയങ്ങൾക്കും തെളിവുകളില്ല. അതേസമയം ജാമ്യ വ്യവസ്ഥയില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് രഞ്ജിത്ത് കോടതിയെ സമീപിച്ചേക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.. ജില്ല വിട്ട് പുറത്ത് പോകണമെന്നടക്കമുള്ള ആവശ്യം കോടതിയില്‍ ഉന്നയിക്കുമെന്നും സൂചന.

Leave a Reply

Your email address will not be published. Required fields are marked *