വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത മാധ്യമപ്രവർത്തകരുടെ അത്താഴ്മേൽ വെടിവെപ്പ് ഉണ്ടായ സംഭവത്തിൽ അപലപിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. “ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ തനിക്ക് ആശ്വാസം ഉണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ട്രംപിന് അപകടം ഒന്നും സംഭവിച്ചില്ല എന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും പ്രമാനമന്ത്രി നരേന്ദ്രമോദി.ശനിയാഴ്ച രാത്രിയോടെയാണ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി അത്താഴ വിരുന്ന് നടന്നത്. ഇവിടെക്കാണ് അജ്ഞാതനായ ഒരു ആക്രമി കടന്നുവന്ന് വെടിയുതിർത്തത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെഡി വാൻസ്, വൈറ്റ് ഹൗസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും അവിടെ ഉണ്ടായിരുന്നു. വെടിവെച്ച് കേട്ടതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഫ്രണ്ടിനെ വളയുകയും പിന്നാലെ പെട്ടെന്ന് അവിടെ നിന്ന് മാറ്റുകയുമായിരുന്നു.



