കൊച്ചി: തൃശ്ശൂർ പൂരത്തിനോട് അനുബന്ധിച്ച് ആന എഴുന്നള്ളിപ്പിൽ ഉടൻ ഇടപെടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.ആന എഴുന്നള്ളത്തിൽ മാർഗ നിർദേശം പുറപ്പെടുവിച്ച് കൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കയാണെന്നും കോടതി പറഞ്ഞു. സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര ചടങ്ങുകളിൽ ആന എഴുന്നള്ളിപ്പ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താൽപര്യം ഹർജി പരിഗണിക്കവേയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
സർക്കാർ സർക്കുലർ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കണം, സ്വകാര്യ എലിഫൻ്റ് സ്‌ക്വാഡിനെ ഉപയോഗിക്കുന്നത് തടയണം, വെടിക്കെട്ട് നിശ്ചിത ദൂരപരിധി ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നത്. കോടതി തിരുവമ്പാടി പാറമേക്കാവ് ദിവസങ്ങൾക്ക് ഹർജി പരിഗണിച്ചുകൊണ്ട് നോട്ടീസ് അയച്ചിട്ടുണ്ട്



