D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ആദ്യ പള്ളിപ്പെരുന്നാൾ ഒഴിവാക്കി സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആദ്യത്തെ പള്ളിപ്പെരുന്നാൾ ഒഴിവാക്കി സെയ്ന്റ ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി. വെടിക്കെട്ട് ദുരന്തം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റർ അകലെയാണ് കുട്ടംകുളം സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി സ്ഥിതി ചെയ്യുന്നത്. പഴയ പള്ളിയിൽ നിന്നും മാറി സമീപത്തായി പണിത പുതിയ പള്ളിയുടെ വെഞ്ചരിപ്പ് കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആദ്യത്തെ പള്ളിപ്പെരുന്നാൾ ഒഴിവാക്കി സെയ്ന്റ ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി. വെടിക്കെട്ട് ദുരന്തം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റർ അകലെയാണ് കുട്ടംകുളം സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി സ്ഥിതി ചെയ്യുന്നത്. പഴയ പള്ളിയിൽ നിന്നും മാറി സമീപത്തായി പണിത പുതിയ പള്ളിയുടെ വെഞ്ചരിപ്പ് കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.

എന്നാൽ സ്ഫോടനം ഉണ്ടായതിനെ തുടർന്ന് പുതിയ പള്ളിയിലെ ആദ്യത്തെ പെരുന്നാൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.ദുരന്തത്തിൽ ഇരയായവരെ എല്ലാം അറിയാമെന്നും സ്നേഹിതരാണ്. പള്ളിയിലൊക്കെ വന്നു പോകുന്നവരാണ് എന്നാണ് പള്ളി വികാരിയായ ഫാദർ സോബിൻ പായിക്കാട്ട് പ്രതികരിച്ചത്. തിങ്കൾ മുതൽ ബുധൻ വരെയായിരുന്നു പെരുന്നാൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അപകടം ഉണ്ടായതോടെ ആഘോഷം ഉപേക്ഷിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് പെരുന്നാളിനോട് അനുബന്ധിച്ച് നടക്കേണ്ടിയിരുന്ന പ്രദക്ഷിണം വെടിക്കെട്ട് ബുധനാഴ്ച നടക്കേണ്ട ഗാനമേള കലാപരിപാടികൾ എല്ലാം തന്നെ മാറ്റിവെച്ചു. പള്ളിയോട് ചേർന്ന് പുതിയ കെട്ടിടത്തിന്റെ ജനലും തകർന്നിട്ടുണ്ട് പഴയ പള്ളിയുടെ ജനാലുകൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. എന്നാൽ അപകടം നടന്ന സമയത്ത് പള്ളിയിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *