D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തിരുവനന്തപുരത്ത് ഉറങ്ങുന്നതിനിടെ മൂർഖന്റെ കടിയേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം
ചിറയൻകീഴിൽ മൂർഖന്റെ കടിയേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ചിറയൻകീഴ് അഴൂർ സ്വദേശികളായ ദിലീപിന്റെയും അനുവിന്റെയും മകനായ ദക്ഷൽ ആണ് മരിച്ചത്. എട്ടു വയസ്സായിരുന്നു. ഉറങ്ങുകയായിരുന്ന കുട്ടിക്ക് വെളുപ്പിന് നാലുമണിയോടെയാണ് മൂർഖന്റെ കടിയേറ്റത്. ഉടനെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപ്ത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

തിരുവനന്തപുരം: ചിറയൻകീഴിൽ മൂർഖന്റെ കടിയേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ചിറയൻകീഴ് അഴൂർ സ്വദേശികളായ ദിലീപിന്റെയും അനുവിന്റെയും മകനായ ദക്ഷൽ ആണ് മരിച്ചത്. എട്ടു വയസ്സായിരുന്നു. ഉറങ്ങുകയായിരുന്ന കുട്ടിക്ക് വെളുപ്പിന് നാലുമണിയോടെയാണ് മൂർഖന്റെ കടിയേറ്റത്. ഉടനെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപ്ത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സമാന രീതിയിൽ കഴിഞ്ഞ ആഴ്ചയിലാണ് തൃശൂർ കോടാലിയിൽ എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചത്. രാത്രിയിൽ അമ്മയ്ക്ക് ഒപ്പം ഉറങ്ങിയ സഹോദരങ്ങളായിരുന്നു പാമ്പ് കടിച്ചത്. ഇളയ കുട്ടിയായ അഞ്ചൽ മരിച്ചു. മൂത്ത സഹോദരന്റെ ആരോഗ്യത്തിൽ പുരോഗതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *