വോട്ട് ചെയ്യാൻ പണം തന്നില്ലെന്ന് ആരോപിച്ച ഡിഎംകെ സ്ഥാനാർഥിയുടെ വീട്ടിലേക്ക് സ്ത്രീകളുടെ പ്രതിഷേധ മാർച്ച്.തിരുനെൽവേലി പാളയം കോട്ടയിലെ ഡിഎംകെ സ്ഥാനാർഥി അബ്ദുൾ വഹാബിന്റെ വീട്ടിലേയ്ക്കാണ് സ്ത്രീകൾ മാർച്ച് നടത്തിയത്. ചിലർക്ക് മാത്രം പണം നൽകി ഞങ്ങൾക്ക് പണം കിട്ടിയില്ല എന്ന് ആരോപിച്ചാണ് സ്ത്രീകൾ മാർച്ച് നടത്തിയത്.
ചില വീടുകളിൽ ആയിരം രൂപ കൊടുത്തു എന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി സ്ഥാനാർത്ഥിയെ സ്ത്രീകൾ തടഞ്ഞു വെക്കുകയും ചെയ്തു. അതേസമയം തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നാളെയാണ്. എന്നാൽ നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് വോട്ട് ചെയ്യാൻ പണം നൽകി എന്ന ആരോപണമാണ് ഉയർന്നുവരുന്നത്.



