D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ഇരയായവർക്ക് ധനസഹായം പ്രഖ്യാപിച്ച എം എ യൂസഫലി
മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിൽ ഉണ്ടായ അപകടത്തിൽ ഇരയായവർക്ക് സഹായധനം പ്രഖ്യാപിച്ച് ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. അതേസമയം സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിൽ ഉണ്ടായ അപകടത്തിൽ ഇരയായവർക്ക് സഹായധനം പ്രഖ്യാപിച്ച് ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. അതേസമയം സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു.അപകടത്തെ സവിശേഷ ദുരന്തമായി കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചിരുന്നു. വെടിക്കെട്ട് ദുരന്തത്തിൽ മൊത്തം 14 പേരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3:30 ഓടെയാണ് നാടിനെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്. തുടരെ ഫോടനങ്ങൾ സംഭവിച്ചു അതിനാൽ തന്നെ രക്ഷാപ്രവർത്തനവും ദുഷ്കരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *