തൃശൂർ: മുണ്ടക്കിത്തോട് വെടിമരുന്ന് നിർമ്മാണശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ചു. അഞ്ചുപേരുടെ നില ഇനിയും ഗുരുതരമായി തുടരുകയാണ്. മരിച്ചവർക്ക് 14 ലക്ഷം രൂപ ധനസഹായം നൽകും. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു.ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അന്വേഷിക്കും.
കൂടാതെ അപകടത്തിൽ പരിക്കേറ്റവർക്ക് ആറുമാസം സൗജന്യ ചികിത്സയും ഉറപ്പാക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൂടാതെ സ്ഫോടനത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. കെട്ടിടങ്ങളുടെ നാശനഷ്ടം പരിശോധിക്കും. 98% പൊള്ളലേറ്റ വെടിക്കെട്ട് നിർമ്മാണത്തിന്റെ കരാറുകാരൻ സതീശൻ ഉൾപ്പെടെ രണ്ടുപേർ വെന്റിലേറ്ററിലാണ്.
മൂന്നുപേർ ഐസിയുവിലും. ഇന്നലെ വൈകിട്ട് 3 30 ഓടെയാണ് നാടിനെ ഞെട്ടിച്ച ദുരന്തം ഉണ്ടായത്. തുടരെ ഫോടനങ്ങൾ സംഭവിച്ചു എന്നാൽ തന്നെ രക്ഷാപ്രവർത്തനവും ദുഷ്കരമായിരുന്നു.



