D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഇറാനുമായി നേരിട്ട് ചർച്ച ചെയ്യാൻ ട്രംപും? യുഎസ് പ്രസിഡന്റ് പാക്കിസ്ഥാനിലേക്കെന്ന് സൂചന
ഇറാന്റെ പ്രതിനിധികളുമായി പാക്കിസ്ഥാനിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പങ്കെടുത്തേക്കും എന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിൽ വച്ച് നടക്കുന്ന ചർച്ചയിൽ ഡൊണാൾഡ് ട്രംപ് നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ സംവദിക്കും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള വെടി നിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കും. ഇതിനിടെയാണ് പാകിസ്താനിൽ വച്ച് രണ്ടാംഘട്ട ചർച്ച നടക്കാൻ ഒരുങ്ങുന്നത്.

ഇതിനിടെ ഹോർമൂസിൽ ഇറാന്റെ കപ്പൽ അമേരിക്ക പിടിച്ചിട്ടത് അടക്കമുള്ള നടപടികളെ തുടർന്ന് ഇറാൻ അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറാവില്ല എന്ന തരത്തിലും വാർത്തകൾ എത്തിയിരുന്നു. അന്ന് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ഇരു കൂട്ടരുടെയും അന്തിമ തീരുമാനം ഇനിയും പുറത്തെത്തിയിട്ടില്ല.

ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയ ശേഷം ഒരാഴ്ചയ്ക്കിടെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് വരികയോ അവിടെനിന്ന് പോകുകയോ ചെയ്ത 27 കപ്പലുകളെ യുഎസ് നാവികസേന തിരിച്ചുവിട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *