D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തിരുവനന്തപുരത്ത് 19കാരനെ 20 കാരിയും സുഹൃത്തും ഹണി ട്രാപ്പിൽ കുടുക്കി! പണവും മൊബൈൽ ഫോണും കവർന്നു
ശ്രീകാര്യത്ത് 20 കാരിയായ യുവതിയും സുഹൃത്തും ചേർന്ന് 19കാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ശേഷം നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിക്കുകയും അവിടെവച്ച് മർദ്ദിച്ച അവശനാക്കി പണവും ഫോണും കവരുകയും ചെയ്തു.

തിരുവനന്തപുരം: ശ്രീകാര്യത്ത് 20 കാരിയായ യുവതിയും സുഹൃത്തും ചേർന്ന് 19കാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ശേഷം നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിക്കുകയും അവിടെവച്ച് മർദ്ദിച്ച അവശനാക്കി പണവും ഫോണും കവരുകയും ചെയ്തു.

സംഭവത്തിൽ ശ്രീകാര്യം ചെല്ലമംഗലം തിരുവാതിരയിൽ സൂര്യ (19), പാപ്പനംകോട് എസ്റ്റേറ്റ് ശാലിനി നിവാസിൽ കൈലാസ് (20) എന്നിവരെ അറസ്റ്റ് ചെയ്തു.കീഴ്‌തോന്നയ്ക്കൽ തച്ചപ്പള്ളി വിവേകാനന്ദാ ക്ലബ്ബിന് സമീപം ബിന്ദു ഭവനിൽ ജിനു (19) വിനെയാണ് ഇരുവരും ചേർന്ന് മർദിച്ചത്. സംഭവത്തിൽ യുവാതിക്കും സുഹൃത്തിനും എതിരെ ജിനു ആണ് പരാതി നൽകിയത്.

യുവതിയെ കാണാനായി എത്തിയ ജിനുവിനെ കാത്തുനിന്നത് പെൺകുട്ടിയുടെ സുഹൃത്തുക്കളായിരുന്നു. തുടർന്ന് നിർബന്ധിച്ച് വാഹനത്തിൽ കയറ്റി കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു. ശേഷം എസ് ആബിഐയുടെ ആപ്പ് വഴി ഇവരുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപയോളം ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. കൂടാതെ 2500 രൂപ വേറെ ഒരു നമ്പറിലേക്കും അയപ്പിച്ചതായും റിപ്പോർട്ട്. സംഭവത്തിൽ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *