D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അത് എപ്പടി? ട്രിച്ചിയിൽ നിന്നും പെരമ്പൂരിൽ എത്തിയപ്പോഴേക്കും വിജയിയുടെ 100 കോടി മിസ്സിംഗ്! നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി
തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സമർപ്പിച്ച ആസ്ഥിയിൽ പൊരുത്തക്കേട്. തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളെ കേന്ദ്രീകരിച്ചാണ് വിജയ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. പെരമ്പൂരിലും ട്രിച്ചിയിൽ നിന്നും ആണ് വിജയ് മത്സരിക്കുന്നത്. എന്നാൽ രണ്ട് മണ്ഡലങ്ങളിലും സമർപ്പിച്ച ആസ്തി വിവരങ്ങളിൽ 100 കോടി രൂപയുടെ വ്യത്യാസമാണ് കാണിച്ചിരിക്കുന്നത്.അതായത് പെരമ്പൂർ മണ്ഡലത്തിൽ 115.13 കോടി രൂപയുടെ ആസ്ഥിയാണ് കാണിച്ചിരിക്കുന്നത്

ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സമർപ്പിച്ച ആസ്ഥിയിൽ പൊരുത്തക്കേട്. തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളെ കേന്ദ്രീകരിച്ചാണ് വിജയ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. പെരമ്പൂരിലും ട്രിച്ചിയിൽ നിന്നും ആണ് വിജയ് മത്സരിക്കുന്നത്. എന്നാൽ രണ്ട് മണ്ഡലങ്ങളിലും സമർപ്പിച്ച ആസ്തി വിവരങ്ങളിൽ 100 കോടി രൂപയുടെ വ്യത്യാസമാണ് കാണിച്ചിരിക്കുന്നത്.അതായത് പെരമ്പൂർ മണ്ഡലത്തിൽ 115.13 കോടി രൂപയുടെ ആസ്ഥിയാണ് കാണിച്ചിരിക്കുന്നത്.

ട്രിച്ചിയിൽ നൽകിയിരിക്കുന്നത് 220.15 കോടി രൂപയാണ് ‌ആസ്തിയായി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ആദായ നികുതി വകുപ്പ് സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി വിജയിക്ക് നോട്ടീസ് അയച്ചു. പെരമ്പൂർ മണ്ഡലത്തിലെ വോട്ടർ ആയ വി വിഘ്നേഷ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി സ്വീകരിച്ചത്. ആസ്ഥിയിലുള്ള പൊരുത്തക്കേടുകൾ ഗുരുതരമായ പ്രശ്നമാണെന്നും ഇത് ആദായ നികുതി അന്വേഷിക്കണമെന്നും ആണ് ഹർജിക്കാരൻ വാദിക്കുന്നത്.

അതേസമയം ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ബെഞ്ചും നടന്നിരിക്കുന്നത് വലിയ ക്രമക്കേടാണെന്ന് വാക്കാൽ നിരീക്ഷിച്ചു. അതേസമയം കേസിൽ വാദം കേൾക്കുന്നതിനു വേണ്ടി അടുത്ത ആഴ്ചയിലേക്ക് മാറ്റിവെച്ചു. ഏപ്രിൽ 23നാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് സംസ്ഥാനത്ത് പരസ്യപ്രചാരണം അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *