D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഞാൻ അവസാനിപ്പിച്ച പത്താമത്തെ യുദ്ധം; ലെബനൻ-ഇസ്രയേൽ വെടിനിർത്തൽ ക്രെഡിറ്റും സ്വന്തമാക്കി ഡൊണാൾഡ് ട്രംപ്
ഇസ്രയേലും ലെബനനും തമ്മിൽ 10 ദിവസത്തെ താൽക്കാലിക യുദ്ധവിരാമത്തിന് കാരണമായത് താനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ മധ്യസ്ഥതയാണ് ഇതിന് കാരണം എന്നാണ് ട്രംപിന്റെ അവകാശവാദം. ലോകത്താകമാനം ഇതുവരെ ഒമ്പത് യുദ്ധങ്ങൾ തന്റെ ഇടപെടലിലൂടെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇത് പത്താമത്തേത് ആണെന്നും ട്രംപ് അവകാശപ്പെട്ടു.

വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിൽ 10 ദിവസത്തെ താൽക്കാലിക യുദ്ധവിരാമത്തിന് കാരണമായത് താനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ മധ്യസ്ഥതയാണ് ഇതിന് കാരണം എന്നാണ് ട്രംപിന്റെ അവകാശവാദം. ലോകത്താകമാനം ഇതുവരെ ഒമ്പത് യുദ്ധങ്ങൾ തന്റെ ഇടപെടലിലൂടെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇത് പത്താമത്തേത് ആണെന്നും ട്രംപ് അവകാശപ്പെട്ടു.

ലെബനനും ഇസ്രയേലും തമ്മിലുള്ള യുദ്ധപരിഹാരത്തിനു വേണ്ടി ഇനി രാജ്യങ്ങളുടെയും ഭരണാധികാരികളുമായി ട്രംപ് നേരിട്ട് ചർച്ച നടത്തുകയും അവരെ വൈറ്റ്ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.പത്തു ദിവസത്തെ കാലാവധിക്കുള്ളിൽ സമാധാനപരമായ ശാശ്വത പരിഹാരം കണ്ടെത്താനാണ് അമേരിക്കയുടെ നീക്കം.

മേഖലയിൽ ശാശ്വതമായ സ്ഥിരത ഉറപ്പാക്കാൻ ഈ പത്തു ദിവസം ഉപയോഗപ്രദമാക്കാൻ സാധിക്കും എന്നാണ് കരുതുന്നത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ലോകമെമ്പാടുമുള്ള 9 യുദ്ധങ്ങൾ അവസാനിപ്പിക്കാൻ സാധിച്ചത് ഒരു ബഹുമതിയായാണ് താൻ കാണുന്നത് എന്നും ട്രംപ് കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *