D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കപ്പലുകൾ തിരികെ പോകണം, ഇല്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരും; ഡൊണാൾഡ് ട്രംപ്
ഹോർമൂസിൽ ഉപരോധം കടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉപരോധം മറികടന്ന് നീങ്ങുകയാണെങ്കിൽ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്നും സൈന്യത്തെ ഇറക്കാൻ താൻ നിർബന്ധിതനാകും എന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഉപരോധം ലംഘിക്കരുത് എന്നും ഇറാൻ തുറമുഖങ്ങളിലേക്ക് പോകാനോ അവിടെ നിന്ന് വരാനോ ശ്രമിക്കരുത്.

വാഷിംഗ്ടൺ: ഹോർമൂസിൽ ഉപരോധം കടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉപരോധം മറികടന്ന് നീങ്ങുകയാണെങ്കിൽ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്നും സൈന്യത്തെ ഇറക്കാൻ താൻ നിർബന്ധിതനാകും എന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഉപരോധം ലംഘിക്കരുത് എന്നും ഇറാൻ തുറമുഖങ്ങളിലേക്ക് പോകാനോ അവിടെ നിന്ന് വരാനോ ശ്രമിക്കരുത്.

അങ്ങനെ സംഭവിച്ചാൽ കപ്പലുകൾ തടയുകയും പിടിച്ചെടുക്കുകയും ചെയ്യും. ഉപരോധത്തോടു പൂർണമായ സഹകരണം ഉണ്ടായില്ലെങ്കിൽ സൈന്യത്തെ ഇറക്കുമെന്നും, ഇതിനായി യു എസ് നാവികസേനയുടെ മുഴുവൻ അംഗങ്ങളും സജ്ജമാണെന്നും അമേരിക്ക. അതേസമയം യുഎസിന്റെ ഉപരോധം മറികടന്ന് ഇറാന്റെ പടുകൂറ്റൻ കപ്പൽ കഴിഞ്ഞദിവസം ഹോർമൂസ് കടന്നതായാണ് റിപ്പോർട്ട്.

ഇറാന്റെ വാർത്ത ഏജൻസിയായ ഫാർസാണ് ഇറാനിയൻ എണ്ണ കപ്പൽ വിജയകരമായി കടലിടുക്ക് കടന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. ഇത് അമേരിക്കയുടെ ഉപരോധങ്ങൾക്കും മേഖലയിൽ ഏർപ്പെടുത്തിയ സൈനിക സമ്മർദ്ദങ്ങൾക്കും കനത്ത വെല്ലുവിളിയായി മാറിയിരുന്നു.
ഇറാനെ ഉപരോധിക്കാനാകില്ലെന്നും ഹോർമുസിലെ ഉപരോധം വെടിനിർത്തൽ ലംഘനമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *