ദളപതി വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രകടനപത്രിക പുറത്ത്. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകികൊണ്ടാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് എല്ലാമാസവും 2500 രൂപ, ഒരു കുടുംബത്തിന് പ്രതിവർഷം ആറ് സൗജന്യ പാചക വാതക സിലിണ്ടറുകൾ, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ട് സാരിയും, ഒന്ന് മുതൽ 12 ക്ലാസ് വരെ പഠിയ്ക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പ്രതിവർഷം 15000 രൂപ എന്നിങ്ങനെയാണ് ടിവിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
ഹോർമൂസിൽ ഉപരോധം കടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉപരോധം മറികടന്ന് നീങ്ങുകയാണെങ്കിൽ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്നും സൈന്യത്തെ ഇറക്കാൻ താൻ നിർബന്ധിതനാകും എന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഉപരോധം ലംഘിക്കരുത് എന്നും ഇറാൻ തുറമുഖങ്ങളിലേക്ക് പോകാനോ അവിടെ നിന്ന് വരാനോ ശ്രമിക്കരുത്.
കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ തനിക്ക് വ്യക്തിപരമായ അഭിപ്രായം ഉണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും തന്റെ അഭിപ്രായം ഹൈക്കമാന്റിനെ അറിയിക്കും, ഇതൊന്നും മാധ്യമങ്ങളോട് പറയേണ്ട കാര്യം ഇല്ലെന്നും കെ സുധാകരൻ പ്രതികരിച്ചു. ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നും പ്രതികരണം.
ചരിത്രപരമായ ഇസ്രയേൽ ലെബനൻ കൂടിക്കാഴ്ച നാളെ നടക്കും. ഇരു രാജ്യങ്ങളുടെയും ഭരണത്തലവന്മാർ വ്യാഴാഴ്ച നേരിട്ട് സംസാരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. 34 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ച മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള നിർണായക നീക്കമായാണ് നിരീക്ഷിക്കുന്നത്.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക( LANA) യുടെ ഈ വർഷത്തെ റീജിയണൽ കൺവെൻഷൻ സെപ്റ്റംബറിൽ നടക്കും. സെപ്റ്റംബർ 25, 26, 27 തീയതികളിലായാണ് കൺവെൻഷൻ നടക്കുന്നത്. അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ വച്ചാണ് പ്രൗഡഗംഭീരമായ പരിപാടി അരങ്ങേറുക. മലയാള സാഹിത്യത്തിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ വി.ജെ ജെയിംസ് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
യുഡിഎഫിന് ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിപദം ആരെക്കുറിച്ചായിരിക്കുമെന്ന ചർച്ചകൾ സജീവമായിരിക്കുന്ന സാഹചര്യത്തിൽ, കേരള ഭരണത്തിന് വ്യക്തമായ ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ സി വേണുഗോപാലിനെ കെ സുധാകരൻ എംപി പരിഗണിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കെ സി വേണുഗോപാലിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് നിർണായകമാണെന്ന് തെളിയിച്ചതായും, വിജയത്തിന് പിന്നിലെ പ്രധാന പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചതായും സുധാകരൻ അഭിപ്രായപ്പെട്ടു. കേരളത്തിന് ആവശ്യമായത് ഇത്തരത്തിലുള്ള ദൂരദർശനമുള്ള നേതൃത്വമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
ചായയിൽ ലഹരിമരുന്ന് കലർത്തി വീട്ടുകാരെ അബോധാവസ്ഥയിലാക്കിയ ശേഷം മോഷണവും ലൈംഗിക അതിക്രമവും നടന്ന സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പൂർ ∙ ബിജ്നോറിൽ 15 വയസ്സുകാരിയെ ഉപയോഗിച്ച് കുടുംബാംഗങ്ങളെ മയക്കിയ ശേഷം കവർച്ച നടത്തിയതും പിന്നീട് കൂട്ടബലാത്സംഗം നടന്നതുമായ സംഭവത്തിലാണ് നടപടി. അറസ്റ്റിലായവരിൽ ഒരാൾ പെൺകുട്ടിയുടെ ആൺസുഹൃത്താണെന്ന് പൊലീസ് അറിയിച്ചു.
അമേരിക്കയുടെ ഉപരോധം നിലനിൽക്കെ ഇറാന്റെ പടുകൂറ്റൻ എണ്ണക്കപ്പൽ ഹോർമൂസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. രണ്ടു ദശലക്ഷം ബാരൽ ക്രൂഡോയിൽ വഹിക്കുവാൻ ശേഷിയുള്ള എണ്ണക്കപ്പലാണ് സുഗമമായി ഹോർമൂസ് കടന്നുവെന്ന് ഇറാൻ അവകാശപ്പെടുന്നത്. ഇറാന്റെ വാർത്ത ഏജൻസിയായ ഫാർസാണ് ഇറാനിയൻ എണ്ണ കപ്പൽ വിജയകരമായി കടലിടുക്ക് കടന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. ഇത് അമേരിക്കയുടെ ഉപരോധങ്ങൾക്കും മേഖലയിൽ ഏർപ്പെടുത്തിയ സൈനിക സമ്മർദ്ദങ്ങൾക്കും കനത്ത വെല്ലുവിളിയായി മാറിയെന്നും ഫാർസ് റിപ്പോർട്ട് ചെയ്യുന്നു.
കൊയിലാണ്ടിയിൽ വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് പൊട്ടിത്തെറിച്ച് 16 കാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അദ്വൈത് ആണ് മരിച്ചത്.