കോഴിക്കോട്: കൊയിലാണ്ടിയിൽ വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് പൊട്ടിത്തെറിച്ച് 16 കാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അദ്വൈത് ആണ് മരിച്ചത്.
സംഭവത്തിൽ 16 കാരന്റെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരു കുട്ടിക്കും പരിക്ക് പറ്റിയിട്ടുണ്ട്. അദ്വൈതിന്റെ കയ്യിൽ ഉണ്ടായിരുന്ന ഗുണ്ട പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. മതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



