D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ലാന റീജിയണൽ കൺവെൻഷൻ സെപ്റ്റംബറിൽ; മുഖ്യാതിഥിയായി വി.ജെ ജെയിംസ് എത്തും
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക( LANA) യുടെ ഈ വർഷത്തെ റീജിയണൽ കൺവെൻഷൻ സെപ്റ്റംബറിൽ നടക്കും. സെപ്റ്റംബർ 25, 26, 27 തീയതികളിലായാണ് കൺവെൻഷൻ നടക്കുന്നത്. അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ വച്ചാണ് പ്രൗഡ​ഗംഭീരമായ പരിപാടി അരങ്ങേറുക. മലയാള സാഹിത്യത്തിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ വി.ജെ ജെയിംസ് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

വാഷിംഗ്ടൺ ഡിസി: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക( LANA) യുടെ ഈ വർഷത്തെ റീജിയണൽ കൺവെൻഷൻ സെപ്റ്റംബറിൽ നടക്കും. സെപ്റ്റംബർ 25, 26, 27 തീയതികളിലായാണ് കൺവെൻഷൻ നടക്കുന്നത്. അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ വച്ചാണ് പ്രൗഡ​ഗംഭീരമായ പരിപാടി അരങ്ങേറുക. മലയാള സാഹിത്യത്തിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ വി.ജെ ജെയിംസ് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

നോർത്ത് അമേരിക്കയിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യ പ്രേമികളുടെയും കൂട്ടായ്മയാണ് ലാന. സംഘടനയുടെ ഈ വർഷത്തെ സമ്മേളനം വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ വാഷിംഗ്ടണിൽ പുരോഗമിക്കുകയാണ്. മൂന്ന് ദിവസങ്ങളിലായി വിപുലമായ പരിപാടികളാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *