D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായമുണ്ട്; സൂചന നൽകി കെ സുധാകരൻ
കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ തനിക്ക് വ്യക്തിപരമായ അഭിപ്രായം ഉണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും തന്റെ അഭിപ്രായം ഹൈക്കമാന്റിനെ അറിയിക്കും, ഇതൊന്നും മാധ്യമങ്ങളോട് പറയേണ്ട കാര്യം ഇല്ലെന്നും കെ സുധാകരൻ പ്രതികരിച്ചു. ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നും പ്രതികരണം.

തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ തനിക്ക് വ്യക്തിപരമായ അഭിപ്രായം ഉണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും തന്റെ അഭിപ്രായം ഹൈക്കമാന്റിനെ അറിയിക്കും, ഇതൊന്നും മാധ്യമങ്ങളോട് പറയേണ്ട കാര്യം ഇല്ലെന്നും കെ സുധാകരൻ പ്രതികരിച്ചു. ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നും പ്രതികരണം.

അതേസമയം കേരളത്തിന് ആവശ്യം കെ സി വേണുഗോപാലിനെ പോലെയുള്ള ദൂരദര്‍ശിയായ നേതാവിനെയെന്ന് കെ.സുധാകരന്‍ എംപി നേരത്തെ പരാമർശം നടത്തിയിരുന്നു. കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാന്‍ കെ.സിക്ക് സാധിക്കുമെന്നും പുകഴ്ത്തൽ. എന്നാൽ ഇതിനു മുൻപേ രമേശ് ചെന്നിത്തലയെ ആയിരുന്നു പുകഴ്ത്തി സംസാരിച്ചത്. മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തല ആണ് എന്നായിരുന്നു അഭിപ്രായം. ഇതോടെ ഇവരിൽ രണ്ടിൽ ആരെങ്കിലും ഒരാളായിരിക്കും കെസിയുടെ ഫേവറിറ്റ് ലിസ്റ്റിൽ എന്നാണ് രാഷ്ട്രീയ കേരളം അനുമാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *