D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഇറാനിൽ രണ്ടാഴ്ച താൽക്കാലിക വെടി നിർത്തൽ; ലക്ഷ്യം കണ്ടു എന്ന് ഡൊണാൾഡ് ട്രംപ്
അമേരിക്കയെ നിസ്സഹായതയിലേക്കും പരാജയത്തിലേക്കും എത്തിച്ചതിനുശേഷം ആണ് തങ്ങൾ ഈ തീരുമാനമെടുത്തതെന്നും ഇറാൻ ഭരണകൂടം പ്രസ്താവനയിൽ പറയുന്നു

ഇറാൻ അമേരിക്ക യുദ്ധഭീതിക്ക് താൽക്കാലിക ശമനം. രണ്ടാഴ്ചത്തെ വെടി നിർത്തലിന് തീരുമാനം.യുദ്ധത്തിലെ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായാണ് ഇറാന്റെ വാദം. ശത്രുപക്ഷം മാസങ്ങളായി വെടിനിർത്തലിനായി യാചിക്കുകയായിരുന്നുവെന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അവകാശപ്പെടുന്നു.

അമേരിക്കയെ നിസ്സഹായതയിലേക്കും പരാജയത്തിലേക്കും എത്തിച്ചതിനുശേഷം ആണ് തങ്ങൾ ഈ തീരുമാനമെടുത്തതെന്നും ഇറാൻ ഭരണകൂടം പ്രസ്താവനയിൽ പറയുന്നു.അതേസമയം, തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ പൂർത്തീകരിച്ചതിന്റെ ഫലമാണ് ഈ വെടിനിർത്തലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *