D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പാലക്കാട് 1 വോട്ടിന് ഒരു സാരി; ബിജെപിക്കെതിരെ വീണ്ടും ആരോപണം
വോട്ടർമാർക്ക് വ്യാപകമായി പണവും സാരിയും നൽകുന്നു എന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. തെളിവ് ലഭിച്ചത് ഇന്നാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ പറയുന്നു.

പാലക്കാട്: ബിജെപിക്കെതിരെ വീണ്ടും ആരോപണം. വോട്ടർമാരൊക്കെ സാരി നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. ഇത് സംബന്ധിച്ച ചിത്രങ്ങൾ പുറത്ത്. കല്ലേക്കാട് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. സിപിഐഎം സഥാനാർഥി NMR റസാഖ് സാരി നൽകിയെന്ന ആരോപണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു.ഇത് സംബന്ധിച്ച് കോൺഗ്രസ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വോട്ടർമാർക്ക് വ്യാപകമായി പണവും സാരിയും നൽകുന്നു എന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. തെളിവ് ലഭിച്ചത് ഇന്നാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ പറയുന്നു.

സംഭവത്തിൽ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം പ്രതികരിച്ചു. ഇത്രയും മോശമായി ഒരു സ്ഥാനാർത്ഥി പെരുമാറുന്നത് കാണുന്നത് ഇതാദ്യമായിട്ടാണ്. സ്ഥാനാർത്ഥിക്കെതിരെ തക്കമായ നടപടി സ്വീകരിക്കണമെന്നും ആവശ്യം. എല്ലാ പ്രദേശങ്ങളിലും ഇവർ കൊടുത്ത പണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരും എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *