D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വൈറ്റ് ഹൗസിൽ ഉള്ളത് മുഴുവൻ ഗുണ്ടകൾ; അമേരിക്കക്കെതിരെ ഇറാൻ
ആയിരക്കണക്കിന് വർഷങ്ങളായി ശത്രുക്കളുടെ ആക്രമണങ്ങൾ ഇറാൻ മറികടന്നു എന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കക്കെതിരെ ഇറാൻ. വൈറ്റ് ഹൗസിൽ ഉള്ളതു മുഴുവൻ ഗുണ്ടകൾ ആണെന്നും അമേരിക്കയെ ഇറാൻ ഭയപ്പെടുന്നില്ല എന്നും വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരീഫ്. ആയിരക്കണക്കിന് വർഷങ്ങളായി ശത്രുക്കളുടെ ആക്രമണങ്ങൾ ഇറാൻ മറികടന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ മുന്നിൽ 48 മണിക്കൂർ സമയം വെച്ചുകൊണ്ടുള്ള ട്രംപിന്റെ ഭീഷണിക്കാണ് ഇറാൻ മറുപടി നൽകിയത്. ഇനി ഒരിക്കലും തിരിച്ചു വരാൻ സാധിക്കാത്ത വിധത്തിൽ ഇറാനെ ഇന്ന് രാത്രി തന്നെ ഇല്ലാതാക്കും എന്നാണ് ട്രംപിന്റെ ഭീഷണി. കൂടാതെ ഭീഷണിക്ക് പിന്നാലെ എണ്ണ കേന്ദ്രമായ ഖാർ​ഗ് ദ്വീപിൽ ആക്രമണം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *