തൂത്തുക്കുടി സാത്താൻകുളത്തിൽ അച്ഛനും മകനും പോലീസ് സ്റ്റേഷനിൽ വച്ച് മരിച്ച സംഭവത്തിൽ 9 പോലീസുകാർക്കും വധ ശിക്ഷ . കൊലപാതകം അപൂർവങ്ങളിൽ അപൂർവമായി സംഭവം ആണെന്നാണ് കോടതി വിലയിരുത്തിയത്.2020ല്‍ ലോക്ഡൗൺ ലംഘിച്ചു മൊബൈൽഫോൺ കട തുറന്നുവെന്നാരോപിച്ച് സാത്താൻകുളം പൊലീസ് കസ്റ്റഡിയിലെടുത്ത ജയരാജ് (62), മകൻ ബെനിക്സ് (32) എന്നിവരാണ് പോലീസുകാരുടെ ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.
ജയരാജ്, മകൻ ബെനിക്സ് എന്നിവരെ ക്രൂരമായ മർദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ ജഡ്ജി ജി. മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. പ്രതികളെല്ലാം തുല്യ കുറ്റക്കാരാണെന്നും ജീവപര്യന്തം പോലും തികയില്ല എന്നും കോടതി നിരീക്ഷിച്ചു.ഒരു ഇൻസ്‌പെക്ടർ, രണ്ട് സബ് ഇൻസ്‌പെക്ടർമാർ, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, നാല് കോൺസ്റ്റബിൾമാർ എന്നിവർക്കാണ് വധശിക്ഷ.പ്രതികളായ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവ് നൽകിയിട്ടുണ്ട്.



