D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
24 മണിക്കൂർ 2 യുഎസ് ജെറ്റ്; അമേരിക്കയോട് വിട്ടുവീഴ്ചയില്ലാതെ ഇറാൻ
24 മണിക്കൂറിനുള്ളിൽ രണ്ട് യുഎസ് യുദ്ധവിമാനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് ബ്ലാക്ക് ഫോക്ക് ഹെലികോപ്റ്ററുകളും ആണ് ഇറാൻ വെടിവെച്ചിട്ടത്.

അമേരിക്കയ്ക്ക് എതിരെ ഇറാൻ ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യയിൽ അഞ്ചാഴ്ചയായി തുടരുന്ന സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് യുഎസ് യുദ്ധവിമാനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് ബ്ലാക്ക് ഫോക്ക് ഹെലികോപ്റ്ററുകളും ആണ് ഇറാൻ വെടിവെച്ചിട്ടത്.

അതേസമയം അമേരിക്കയുടെ അധ്യാധുനികമായ മിസൈലുകളെയും ഡ്രോണുകളേയും ശരവേഗത്തിൽ തകർക്കുവാൻ ഇറാന് സാധിച്ചത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മജീദ് മിസൈലുകൾ അടങ്ങുന്ന വ്യോമപ്രതിരോധ സംവിധാനത്തിന്റെ കരുത്താണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2021ൽ ഇറാൻ സേനയുടെ ഭാഗമായ ഈ സംവിധാനം താഴ്ന്ന ഉയരത്തിൽ പറക്കുന്ന വിമാനങ്ങളെ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്നും അത്യാധുനികമായ ട്രോണുകളെയും യുഎവികളെയും തകർക്കുവാൻ ഉള്ള ശേഷി ഈ പ്രതിരോധ സംവിധാനത്തിനുണ്ട് എന്നും റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement