D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വർഷങ്ങളായി പരിഹരിക്കാൻ ആകാത്ത സഭാ തർക്കം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പരിഹരിക്കും; സാബു എം ജേക്കബ്
എറണാകുളത്ത് വിജയിക്കാൻ ആയില്ലെങ്കിൽ യുഡിഎഫിന് എല്ലാം നഷ്ടമാകും. ട്വന്റി ട്വന്റി മത്സരിച്ചാൽ തോറ്റു പോകും എന്നാണ് പറയുന്നതെങ്കിൽ ഒറ്റയ്ക്ക് നിന്ന് 15% വോട്ട് ഷെയർ ഉള്ള ട്വന്റി ട്വന്റി ബിജെപിക്ക് ഒപ്പം ചേരുന്നതോടെ വിജയം നേടുമെന്ന ഭയമാണ് യുഡിഎഫിനെന്നും സാബു എം ജേക്കബ് ആരോപിച്ചു

വർഷങ്ങളായി പരിഹരിക്കാൻ സാധിക്കാത്ത സഭാ തർക്കം 6 മാസം കൊണ്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പരിഹരിക്കാൻ ആകും എന്ന് സാബു എം ജേക്കബ്. തങ്ങൾക്ക് ഡീലുള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോട് ആണ് കേരളം വിട്ടു കഴിഞ്ഞാൽ ഒന്നിച്ച് നിൽക്കുന്ന കൂട്ടരാണ് ഇവിടെ കിടന്ന് ഡിലെന്ന് ആരോപിക്കുന്നത് എന്നും സാബു എം ജേക്കബ് കുറ്റപ്പെടുത്തി.

എറണാകുളത്ത് വിജയിക്കാൻ ആയില്ലെങ്കിൽ യുഡിഎഫിന് എല്ലാം നഷ്ടമാകും. ട്വന്റി ട്വന്റി മത്സരിച്ചാൽ തോറ്റു പോകും എന്നാണ് പറയുന്നതെങ്കിൽ ഒറ്റയ്ക്ക് നിന്ന് 15% വോട്ട് ഷെയർ ഉള്ള ട്വന്റി ട്വന്റി ബിജെപിക്ക് ഒപ്പം ചേരുന്നതോടെ വിജയം നേടുമെന്ന ഭയമാണ് യുഡിഎഫിനെന്നും സാബു എം ജേക്കബ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *