മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ ബിജെപിയിൽ എത്തിക്കുമായിരുന്നു എന്ന മകൾ പത്മജയുടെ പരാമർശത്തിനെതിരെ മകനും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ രംഗത്ത്.രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു പിതാവിനെ വലിച്ചിഴയ്ക്കരുത് എന്നാണ് കെ മുരളീധരന്റെ പ്രതികരണം.
ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ കോൺഗ്രസിന്റെ തലപ്പൊക്കമുള്ള നേതാവ് കെ കരുണാകരൻ തനിക്കൊപ്പം ബിജെപിയിലേക്ക് പോന്നേനെ എന്നാണ് പത്മജാ വേണുഗോപാൽ പ്രതികരിച്ചത്. കോൺഗ്രസിന്റെ കൊടി പുതച്ച് മരിക്കാൻ ആഗ്രഹിച്ച വ്യക്തിയാണ് കെ കരുണാകരൻ എന്നും രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി അച്ഛനെ വലിച്ചിഴയ്ക്കരുത് എന്നുമാണ് കെ മുരളീധരൻ പ്രതികരിച്ചത്.



