D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
അമേരിക്കൻ സൈന്യം ഗൾഫ് പൗരന്മാരെ കവചമായി ഉപയോഗിക്കുന്നു; ഇറാൻ വിദേശകാര്യ മന്ത്രി
യുദ്ധത്തിന്റെ തുടക്കത്തിൽ അമേരിക്കൻ സൈനികർ സൈനിക താവളത്തിൽ നിന്ന് ഓടിപ്പോയി. ഒളിച്ചത് ഹോട്ടലുകളിലാണെന്നും ഇറാൻ വിദേശകാര്യ മന്ത്രിയുടെ വിമർശനം.

അമേരിക്കൻ സൈന്യത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ. ഗൾഫിലെ പൗരന്മാരെ കവചമായാണ് അമേരിക്ക ഉപയോഗിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അര​ഗ്ചി വിമർശിച്ചു. യുദ്ധത്തിന്റെ തുടക്കത്തിൽ അമേരിക്കൻ സൈനികർ സൈനിക താവളത്തിൽ നിന്ന് ഓടിപ്പോയി. ഒളിച്ചത് ഹോട്ടലുകളിലാണെന്നും ഇറാൻ വിദേശകാര്യ മന്ത്രിയുടെ വിമർശനം.

മിനാബ് സ്കൂളിലെ ബോംബാക്രമണത്തെ കരുതിക്കൂട്ടിയ ആക്രമണം എന്നാണ് അബ്ബാസിന്റെ വിമർശനം. ഫെബ്രുവരി 28നുണ്ടായ ആക്രമണത്തെക്കുറിച്ച് മനുഷ്യരാശിക്ക് ഉണ്ടായ കുറ്റകൃത്യം എന്നാണ് അദ്ദേഹം വിമർശനം നടത്തിയത്. ഫെബ്രുവരി 28 ആയിരുന്നു യുഎസിന്റെയും ഇസ്രായേലിനെയും സംയുക്ത നീക്കത്തിലൂടെ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനി അടക്കം കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *