വിസ തട്ടിപ്പ് കേസിൽ സിനിമാ നിർമ്മാതാവ് ജോബി ജോർജിന് ശിക്ഷ.യുകെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് ഈ നടപടി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് കേസുകളിലായി നാല് വർഷം തടവും 66.5 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.തുടക്കം മുതൽ മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ്-ഡാർലി ബിജു ദമ്പതികൾ എന്നിവരുടെ പരാതികളിലാണ് ശിക്ഷ.
2018-ൽ രാജേഷ് മാത്യുവിൽ നിന്ന് വിസ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ ജോബി കൈപ്പറ്റിയിരുന്നു. പണം തിരികെ നൽകുന്നതിനായി നൽകിയ 25 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയതോടെയാണ് രാജേഷ് മാത്യു പോലീസിനെ സമീപിച്ചത്. ഈ കേസിൽ മാത്രം 50 ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും ആ തുക പരാതിക്കാരന് നൽകണമെന്നും കോടതി ഉത്തരവിട്ടു.



