D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തേക്കിറങ്ങണം എങ്കിലേ വല്ലതും നടക്കൂ..! അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി നേതാവ്
രാഷ്ട്രീയത്തിൽ വിജയിക്കാൻ വിജയ് ആദ്യം വീട്ടിൽ നിന്ന് പുറത്തിറങ്ങണമെന്നും തൃഷയെ വിട്ട് പുറത്തുവരണമെന്നും അദ്ദേഹം പരിഹസിച്ചു.

തമിഴക വെട്രി കഴകം (TVK) നേതാവും നടനുമായ വിജയിക്കും നടി തൃഷയ്ക്കും നേരെ അധിക്ഷേപ പരാമർശങ്ങളുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന മത്സരം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന വിജയിയുടെ സേലം റാലിയിലെ പ്രസംഗമാണ് നൈനാർ നാഗേന്ദ്രനെ ചൊടിപ്പിച്ചത്. രാഷ്ട്രീയത്തിൽ വിജയിക്കാൻ വിജയ് ആദ്യം വീട്ടിൽ നിന്ന് പുറത്തിറങ്ങണമെന്നും തൃഷയെ വിട്ട് പുറത്തുവരണമെന്നും അദ്ദേഹം പരിഹസിച്ചു.

മുതിർന്നവർ പറയുന്നത് കേൾക്കാൻ വിജയിക്ക് സാധിക്കില്ലെന്നും, വീടിന്റെ മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ കഴിയാത്തവർക്ക് ആകാശത്ത് കയറി വൈകുണ്ഡത്തിൽ പോകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനൊരു നടനായതുകൊണ്ട് മാത്രം 32 ശതമാനം വോട്ട് ലഭിക്കുമെന്ന് അവകാശപ്പെടുന്ന ഒരാളെ എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും നൈനാർ നാഗേന്ദ്രൻ ചോദിച്ചു. രാഷ്ട്രീയത്തിൽ സജീവമാകണമെങ്കിൽ വിജയ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണമെന്നും മികച്ച നേതാക്കൾ നയിക്കുന്ന പ്രസ്ഥാനങ്ങളെ ബഹുമാനിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *