സൂപ്പർ താരം രാംചരണും ഭാര്യ ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചു. വെള്ളിയാഴ്ച രാത്രി അപ്പോളോ ആശുപത്രിയിൽ വെച്ച് ഉപാസന ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ജന്മം നൽകിയ വിവരം മെഗാസ്റ്റാർ ചിരഞ്ജീവിയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും കുടുംബത്തിലേക്ക് രണ്ട് പുതിയ അതിഥികൾ കൂടി എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.
ആരാധകരും സിനിമാ ലോകവും താരദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ രാംചരണിനും ഉപാസനയ്ക്കും ക്ലിൻ കാര എന്ന മകളുണ്ട്. ജാൻവി കപൂർ നായികയാകുന്ന 'പെഡ്ഡി' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് രാംചരൺ ഇപ്പോൾ.



