ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം നൽകിയിട്ടില്ലെങ്കിൽ മന്ത്രിസ്ഥാനത്തേക്ക് ഇല്ല എന്നും പറവൂരിന്റെ എംഎൽഎ സ്ഥാനം ഒഴിയും എന്നും വിഡി സതീശൻ നിലപാട് കടുപ്പിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മന്ത്രിസ്ഥാനം വേണ്ട എന്നും പറവൂരിലെ എംഎൽഎ സ്ഥാനമൊഴിഞ്ഞ് അവിടെ കെസി വേണുഗോപാൽ മത്സരിക്കട്ടെ എന്ന നിലപാടിലേക്ക് വി ഡി സതീശൻ എത്തിയതായാണ് സൂചന. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ ഒന്നിച്ചിരുത്തിയിട്ടുള്ള യോഗമാണ് ഡൽഹിയിൽ മല്ലികാർജുൻ ഖാർഗയുടെ വസതിയിൽ വച്ച് നടക്കുന്നത്. പ്രത്യേകിച്ച് പിന്തുണ ഒന്നുമില്ലെങ്കിലും രമേശ് ചിഹ്നത്തിലെയും മുഖ്യമന്ത്രിസ്ഥാനത്തിൽ നിന്നും പിന്നോട്ടില്ല എന്നാണ് സൂചന. ആ സീനിയോറിറ്റി പരിഗണിച്ച് തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് രമേശ് ചെന്നിത്തല മുന്നോട്ടുവയ്ക്കുന്ന നിലപാട്. അതേസമയം ഹൈക്കമാന്റിന്റെ പിന്തുണ കെസി വേണുഗോപാലിന് ആണ് എന്നും സൂചന. കോൺഗ്രസിന്റെ 63 എംഎൽഎമാരിൽ ഭൂരിഭാഗം ആളുകളും കെ സി വേണുഗോപാലിനെയാണ് പിന്തുണച്ചത്. ഈ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് കെസി യെ പിന്തുണയ്ക്കുന്നത് എന്ന് റിപ്പോർട്ട്.



