ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. ലക്ഷങ്ങളുടെ വിശ്വാസത്തെ തെറ്റ് എന്ന് പറയാൻ സാധിക്കില്ല എന്നാണ് സുപ്രീംകോടതി പരാമർശം നടത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെതാണ് നിരീക്ഷണം. യുവതി പ്രവേശന വിലക്കിനെ പിന്തുണയ്ക്കുന്നവരുടെ വാദം കേൾക്കാതെ വിലക്ക് റദ്ദാക്കുന്നതെങ്ങനെയെന്ന് ജ. എം.എം. സുന്ദരേഷ് ആരാഞ്ഞു. കൂടാതെ യുവതി പ്രവേശനത്തിന് വേണ്ടി സുപ്രീംകോടതിയെ സമീപിച്ചത് വിശ്വാസികൾ അല്ല എന്നും സുന്ദരേഷ് ഇന്നും വാദിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിന് വേണ്ടി ഇറാൻ കൊതിക്കുകയാണെന്നും യുദ്ധം ഏകദേശം അവസാനിച്ചതാണെന്നുമാണ് ട്രംപിന്റെ അവകാശവാദം. തന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് ഇറാൻ ഇതിനോടകം ആണവായുധം കൈവശപ്പെടുത്തുന്നത് തടയാൻ സാധിച്ചതെന്നും യുസ് പ്രസിഡന്റ് പറയുന്നു.
അതുല്യ സംഗീതജ്ഞ ആശ ഭോസ്ലേയുടെ വിയോഗ വാർത്ത റിപ്പോർട്ട് ചെയ്തതിന് ജിയോ ന്യൂസിന് നോട്ടീസ് അയച്ച് പാക്കിസ്ഥാൻ. തങ്ങൾക്കെതിരെ പാക്കിസ്ഥാൻ നടപടി സ്വീകരിച്ചതായി ജിയോ ന്യൂസിന്റെ മാനേജിംഗ് ഡയറക്ടറും പാക്കിസ്ഥാനിലെ അസോസിയേഷൻ ഓഫ് ഇലക്ട്രോണിക് മീഡിയ എഡിറ്റേഴ്സ് ആൻഡ് ന്യൂസ് ഡയറക്ടർമാരുടെ പ്രസിഡന്റുമായ അസ്ഹർ അബ്ബാസ് വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് വേദിയായ ഹോട്ടലിലെ ബിൽ അടക്കാത്ത സംഭവം ആഗോളതലത്തിൽ പാക്കിസ്ഥാന് വലിയ നാണക്കേടായി മാറുന്നു. 2026 ഏപ്രിൽ 10 മുതൽ 12 വരെ ഇസ്ലാമാബാദിൽ വച്ച് നടന്ന ഉന്നതതല യുഎസ് ഇറാൻ ചർച്ചകൾക്ക് വേദിയായ സെറീന ഹോട്ടലിലെ ബില്ലുകൾ അടച്ചു തീർക്കുന്നതിലാണ് പാക്കിസ്ഥാൻ പരാജയപ്പെട്ടത്.