D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വിജയ് എവിടെ മത്സരിച്ചാലും എനിക്കെന്താ? വേറെ പണിയുണ്ട്! പുച്ഛിച്ച് കമലഹാസൻ
നടൻ വിജയ് പെരമ്പൂരിൽ നിന്ന് ജനവിധി തേടാൻ സാധ്യതയുള്ളതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ എന്തിന് അതെല്ലാം ശ്രദ്ധിക്കണമെന്നും തനിക്ക് മറ്റ്....

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ സഖ്യവുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കിടെ തന്റെ രാഷ്ട്രീയ-സിനിമ നിലപാടുകൾ വ്യക്തമാക്കി നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ. നടൻ വിജയ് പെരമ്പൂരിൽ നിന്ന് ജനവിധി തേടാൻ സാധ്യതയുള്ളതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ എന്തിന് അതെല്ലാം ശ്രദ്ധിക്കണമെന്നും തനിക്ക് മറ്റ് ജോലികളുണ്ടെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. സ്വന്തം രാഷ്ട്രീയ പ്രവർത്തനങ്ങളിലും സിനിമകളിലുമാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രം 'KH x RK'-യിലാണ് കമൽ ഹാസൻ അടുത്തതായി അഭിനയിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കൂ എന്ന് അദ്ദേഹം അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഡിഎംകെ സഖ്യം അത്യാവശ്യമാണെന്നും സീറ്റുകളുടെ എണ്ണത്തേക്കാൾ തന്റെ കടമയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന സഹപ്രവർത്തകനായ വിജയ്ക്ക് ആശംസകൾ നേരാത്ത കമൽ ഹാസന്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഏപ്രിൽ 23-നാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *