D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി ജോസഫ് ബിജെപിയിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് ഷാജി ജോസഫ് പ്രതികരിച്ചു. കോൺഗ്രസിന്റെ വികസനവിരുദ്ധ നിലപാടുകളിലും വർഗീയ പ്രീണനത്തിലും പ്രതിഷേധിച്ചാണ്...

കെപിസിസി പ്രസിഡന്റും പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി. ജോസഫ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. പുതിയതെരുവിൽ നടന്ന ചടങ്ങിൽ ബിജെപി ഗോവ മുൻ സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ സദാനന്ദ ഷെട്ടി താനെവാദിൽ നിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് ഷാജി ജോസഫ് പ്രതികരിച്ചു. കോൺഗ്രസിന്റെ വികസനവിരുദ്ധ നിലപാടുകളിലും വർഗീയ പ്രീണനത്തിലും പ്രതിഷേധിച്ചാണ് തന്റെ ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാഷ്ട്രീയമായ ഈ മാറ്റം വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും സഹോദരൻ സണ്ണി ജോസഫുമായി തനിക്ക് യാതൊരുവിധ അഭിപ്രായ ഭിന്നതകളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ആന്ധ്രപ്രദേശ് സംസ്ഥാന വക്താവ് രാമകൃഷ്ണ, ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷൻ പൈലി വാത്യാട്ട്, ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. കെഎസ്യുവിലൂടെ പൊതുപ്രവർത്തനരംഗത്ത് എത്തിയ ഷാജി ജോസഫ്, നേരത്തെ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് എന്നിവയുടെ ഉളിക്കൽ മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *