ശബരിമല സ്വർണ്ണ മോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്ത്രിക്കെതിരെ സംഭവത്തിൽ തെളിവില്ലെന്ന വിചാരണ കോടതിയുടെ പരാമർശത്തിന് സ്റ്റേ നൽകിയ ജസ്റ്റിസ് ബദറുദ്ദീൻ ഉൾപ്പെട്ട സിംഗിൾ ബെഞ്ച്, ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീലിലാണ് നടപടിയെടുത്തത്. സ്വർണ്ണ മോഷണക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് എത്തിച്ചത് കണ്ഠരര് രാജീവർ ആണെന്ന മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ അടക്കമുള്ളവരുടെ മൊഴിയാണ് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായത്.
സ്വർണ്ണപ്പാളികളിൽ സ്വർണ്ണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ ഇത് സ്വർണ്ണം പൂശാൻ കൊണ്ടുപോകാൻ അനുവദിക്കാമെന്ന് ഉറപ്പുനൽകിയത് തന്ത്രിയാണെന്ന് കേസിൽ പറയുന്നുണ്ട്. എന്നാൽ 1998-ൽ സ്വർണ്ണം പൊതിഞ്ഞു എന്ന വസ്തുത തന്ത്രിയുടെ കുറിപ്പിൽ ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ കുറിപ്പിലാണ് പിന്നീട് മുരാരി ബാബു ചെമ്പു പാളികൾ എന്ന് തിരുത്തി എഴുതിയതെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.



