D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കളം മാറ്റിയോ?അമ്പലപ്പുഴ മണ്ഡലത്തില്‍ ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും; യുഡിഎഫ് പിന്തുണയ്ക്കും
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അദ്ദേഹം സുധാകരനെ നേരിട്ട് ഫോണില്‍ വിളിച്ചതായും വിവരമുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ നേതാക്കള്‍ ശുഭപ്രതീക്ഷ പങ്കുവെക്കുകയും സുധാകരന്‍ പാര്‍ട്ടിക്കൊപ്പമാണെന്ന് അറിയിക്കുകയും ചെയ്തു...

അമ്പലപ്പുഴ മണ്ഡലത്തില്‍ ജി. സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന സൂചനകള്‍ ശക്തമാകുന്നു. സുധാകരന് യു.ഡി.എഫ് പിന്തുണ നല്‍കുമെന്നാണ് വിവരം. അദ്ദേഹം സ്ഥാനാര്‍ഥിത്വം പരസ്യമായി പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കുമെന്ന ധാരണയിലാണ് നാളത്തെ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. സുധാകരനെ അനുനയിപ്പിക്കാന്‍ സി.പി.ഐ.എം ഇന്നും തീവ്രശ്രമം നടത്തിയിരുന്നു. ജില്ലാ സെക്രട്ടറി നാസറിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയെങ്കിലും സുധാകരന്‍ നിലപാടില്‍ ഉറച്ചുനിന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അദ്ദേഹം സുധാകരനെ നേരിട്ട് ഫോണില്‍ വിളിച്ചതായും വിവരമുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ നേതാക്കള്‍ ശുഭപ്രതീക്ഷ പങ്കുവെക്കുകയും സുധാകരന്‍ പാര്‍ട്ടിക്കൊപ്പമാണെന്ന് അറിയിക്കുകയും ചെയ്തു. വീടിന് പുറത്തുവെച്ച് നടന്ന ചര്‍ച്ച സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നാണ് നേതാക്കളുടെ വിശദീകരണം.

വാര്‍ത്താസമ്മേളനം നടത്തുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്ന പ്രഖ്യാപനത്തിന് ഒരാഴ്ച പിന്നിടുമ്പോഴാണ് സുധാകരന്‍ മാധ്യമങ്ങളെ കാണുന്നത്. അമ്പലപ്പുഴ സീറ്റ് ഒഴിച്ചിട്ടുള്ള ചര്‍ച്ചകളാണ് യു.ഡി.എഫില്‍ നിലവില്‍ നടക്കുന്നത്. സുധാകരന്റെ നീക്കങ്ങളെ സി.പി.ഐ.എം അതീവ ജാഗ്രതയോടെയാണ് കാണുന്നത്. പാര്‍ട്ടിക്കെതിരെ ആരോപണമുണ്ടായാല്‍ പ്രതിരോധിക്കാനും സുധാകരനെതിരായ പഴയ പരാതികള്‍ ചര്‍ച്ചയാക്കാനും സി.പി.ഐ.എം തയ്യാറെടുക്കുന്നുണ്ട്. ഇതിനിടെ, തന്റെ തുടര്‍പരിപാടികള്‍ അറിയിക്കാനായി സുധാകരന്‍ പുതിയ വാട്സപ്പ് ഗ്രൂപ്പിനും രൂപം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *