D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
നീയില്ലാതെ ജീവിക്കാനാകില്ലെന്ന് ഭാര്യയ്ക്ക് മെസ്സേജ്; അയൽവാസിയുടെ തല ചുറ്റികകൊണ്ട് അടിച്ച് ഭർത്താവ്
"നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല" എന്ന് യുവാവ് യുവതിക്ക് മെസ്സേജ് അയച്ചതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. സന്ദേശം കണ്ട ഉടനെ പ്രകോപിതനായ ഭർത്താവ് യുവാവിനെ ആക്രമിക്കുകയായിരുന്നു.

ആലപ്പുഴ കൊമ്മാടിയിൽ ഭാര്യയ്ക്ക് സന്ദേശമയച്ചതിന്റെ പേരിൽ അയൽവാസിയായ 28-കാരനെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂരമർദ്ദനം നടന്നത്. "നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല" എന്ന് യുവാവ് യുവതിക്ക് മെസ്സേജ് അയച്ചതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. സന്ദേശം കണ്ട ഉടനെ പ്രകോപിതനായ ഭർത്താവ് യുവാവിനെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതി തന്നെ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയായ ചക്കുപറമ്പ് സ്വദേശി നിലവിൽ ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *