D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഒന്നല്ല 5000 പ്രണയം, പ്രണയിക്കാത്തവർ മണ്ടന്മാർ! തനിക്കെതിരെയുള്ള ആരോപണ നിഷേധിച്ച് കെ ബി ഗണേഷ് കുമാർ
തനിക്കെതിരെ ഉയരുന്ന ഈ വാർത്തകളെ മന്ത്രി കെ.ബി. ഗണേഷ് കുമാർ പൂർണ്ണമായും നിഷേധിച്ചു. തനിക്ക് ഒന്നല്ല അയ്യായിരം പ്രണയങ്ങളുണ്ടെന്നും, പ്രണയിക്കാത്തവർ പൊട്ടന്മാരാണെന്നും അദ്ദേഹം പരിഹാസരൂപേണ പ്രതികരിച്ചു.

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കെ.എസ്.യു രംഗത്തെത്തി. വാളകത്തെ വീട്ടിൽ വെച്ച് മന്ത്രിയുടെ അവിഹിതബന്ധം ഭാര്യ നേരിട്ട് പിടികൂടിയെന്നും, ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഭാര്യയുടെ കൈവശമുള്ള ഫോൺ പിടിച്ചുവാങ്ങാൻ മന്ത്രി തന്റെ ജീവനക്കാരോട് ആവശ്യപ്പെട്ടെന്നുമാണ് കെ.എസ്.യുവിന്റെ പ്രധാന ആരോപണം. ഫേസ്ബുക്കിലൂടെയാണ് ഇവർ മന്ത്രിക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്.

എന്നാൽ, തനിക്കെതിരെ ഉയരുന്ന ഈ വാർത്തകളെ മന്ത്രി കെ.ബി. ഗണേഷ് കുമാർ പൂർണ്ണമായും നിഷേധിച്ചു. തനിക്ക് ഒന്നല്ല അയ്യായിരം പ്രണയങ്ങളുണ്ടെന്നും, പ്രണയിക്കാത്തവർ പൊട്ടന്മാരാണെന്നും അദ്ദേഹം പരിഹാസരൂപേണ പ്രതികരിച്ചു. മനോരമ റിപ്പോർട്ട് ചെയ്തതനുസരിച്ച്, തനിക്കെതിരെ ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന നിലപാടിലാണ് മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *