D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കൊല്ലത്ത് ഉത്സവത്തിനിടെ ഉണ്ടായ തർക്കത്തിൽ തലയ്ക്ക് അടിയേറ്റ 18 കാരന് ദാരുണാന്ത്യം
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. സഹോദരിയുടെ വീട്ടിലെത്തിയ ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ഘോഷയാത്ര...

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് മദ്യപസംഘത്തിന്റെ മർദ്ദനമേറ്റ 18കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. സഹോദരിയുടെ വീട്ടിലെത്തിയ ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ഘോഷയാത്ര കാണുന്നതിനിടെ ഒരു സംഘം മദ്യപിച്ചെത്തി അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയുമായിരുന്നു.

തുടർന്ന് സഹോദരൻ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും, പ്രതികൾ ഇവരെ ഓഡിറ്റോറിയത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിനിടെ സംഘത്തിലൊരാൾ മരത്തടി കൊണ്ട് ഹരികൃഷ്ണന്റെ തലയ്ക്ക് ശക്തമായി അടിച്ചതോടെ തൽക്ഷണം ബോധരഹിതനായി വീണു. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാരുണമായ ഈ സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് സാധിക്കാത്തതിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *