D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കിരീടത്തിലേക്ക് ഇനി രണ്ട് ചുവടുകൾ; സെമി പ്രവേശനത്തിന് പിന്നാലെ ആരാധകർക്ക് നന്ദി പറഞ്ഞ് സഞ്ജു സാംസൺ
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ വെറും 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസ് നേടിയ സഞ്ജുവിന്റെ ഇന്നിങ്സാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്

ടി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ നിർണായക പോരാട്ടത്തിൽ തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യയെ വിജയത്തിലേക്കും സെമി ഫൈനലിലേക്കും നയിച്ച സഞ്ജു സാംസൺ ആരാധകർക്ക് നന്ദി പറഞ്ഞു.

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ വെറും 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസ് നേടിയ സഞ്ജുവിന്റെ ഇന്നിങ്സാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്. 12 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ വെടിക്കെട്ട് പ്രകടനം.

വിജയത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സഞ്ജു തന്റെ സന്തോഷം പങ്കുവെച്ചത്. തനിക്ക് നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും ഓരോരുത്തരോടും ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും ഇത്രയധികം സ്നേഹം ലഭിക്കുന്നത് വലിയ കാര്യമാണെന്നും അദ്ദേഹം കുറിച്ചു. ലോകകപ്പ് കിരീടത്തിലേക്ക് ഇനി 'രണ്ട് ചുവടുകൾ കൂടി ബാക്കി' എന്ന ആത്മവിശ്വാസത്തോടെയാണ് സഞ്ജു തന്റെ സന്ദേശം അവസാനിപ്പിച്ചത്. മാർച്ച് അഞ്ചിന് മുംബൈയിൽ നടക്കുന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

Advertisement