D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ജനനായകൻ ജനങ്ങളിലേക്ക്! വിജയ് ചിത്രം റിലീസ് ചെയ്യാൻ കോടതി അനുമതി
സെൻസർ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് അനിശ്ചിതത്വത്തിലായ റിലീസിന് കോടതി വിധി വലിയ ആശ്വാസമായിരിക്കുകയാണ്...

വിജയ് നായകനായ 'ജനനായകൻ' എന്ന ചിത്രത്തിന് പ്രദർശനാനുമതി നൽകിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശിച്ച കോടതി, സെൻസർ ബോർഡ് ചെയർപേഴ്സൺ ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ എടുത്ത തീരുമാനം റദ്ദാക്കി. സെൻസർ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് അനിശ്ചിതത്വത്തിലായ റിലീസിന് കോടതി വിധി വലിയ ആശ്വാസമായിരിക്കുകയാണ്. അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ സെൻസർ ബോർഡ് അപ്പീൽ നൽകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതികളെത്തുടർന്നാണ് ചിത്രം വീണ്ടും പരിശോധിക്കാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡ് മനഃപൂർവ്വം അനുമതി വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൊങ്കൽ പ്രമാണിച്ച് ഈ വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. സെൻസർ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ റിലീസ് നീട്ടിവെച്ചതായി നിർമ്മാതാക്കൾ നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു.

കോടതി വിധി അനുകൂലമായതോടെ പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് കെ.വി.എൻ പ്രൊഡക്ഷൻസ് വ്യക്തമാക്കിയിട്ടുണ്ട്. വിജയിന്റെ രാഷ്ട്രീയ പ്രവേശനം കൂടിയായ സാഹചര്യത്തിൽ 'ജനനായകൻ' റിലീസുമായി ബന്ധപ്പെട്ട നിയമപോരാട്ടം തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *